city-gold-ad-for-blogger

Meelad rallies | പ്രവാചക സ്നേഹം വിളംബരം ചെയ്ത് കേരള മുസ്ലിം ജമാഅത് മീലാദ് റാലികൾ ആത്മീയനുഭൂതി പകർന്നു; 8 കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തം

കാസർകോട്: (www.kasargodvartha.com) 'തിരുനബി പ്രപഞ്ചത്തിൻ്റെ വെളിച്ചം' എന്ന സന്ദേശത്തിൽ കേരള മുസ്ലിം ജമാഅത് ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ നടത്തിയ മീലാദ് റാലികൾക്ക് പ്രൗഢ സമാപനം. പ്രവാചക സ്നേഹ സന്ദേശം വിളംബരം ചെയ്ത് അനവധി പേർ റാലിയിൽ കണ്ണികളായി. മുസ്ലിം ജമാഅത് സോൺ കമിറ്റികൾക്ക് കീഴിൽ എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, ജംഇയ്യതുൽ മുഅല്ലിമീൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നടന്ന റാലികൾ പ്രവാചക പ്രകീർത്തനങ്ങളും സ്വലാതുകളുമായി ആത്മീയനുഭൂതി പകർന്നു.
  
Meelad rallies | പ്രവാചക സ്നേഹം വിളംബരം ചെയ്ത് കേരള മുസ്ലിം ജമാഅത് മീലാദ് റാലികൾ ആത്മീയനുഭൂതി പകർന്നു; 8 കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തം

പ്രവാചക സന്ദേശങ്ങളെ സങ്കുചിത താൽപര്യങ്ങൾക്കായി തെറ്റായി വ്യാഖ്യാനിച്ച് സമൂഹങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന സാഹര്യത്തിലാണ് പ്രവാചകരുടെ സ്നേഹ സന്ദേശവുമായി കേരള മുസ്ലിം ജമാഅത് റാലി സംഘടിപ്പിച്ചത്. ക്യാംപയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ച് എല്ലാ ദിവസവും മൗലിദ് പാരായണങ്ങൾ നടന്നു വരുന്നു.

സുന്നി ജംഇയ്യതുൽ മുഅല്ലിമീനു കീഴിൽ മദ്രസകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

സർകിൾ, യൂണിറ്റ് തലങ്ങളിൽ പ്രവാചക സന്ദേശ പ്രഭാഷണങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കും. ജില്ലാതല സെമിനാർ ഈ മാസം 22 ന് കാസർകോട് നടക്കും. എൻ അലി അബ്ദുല്ല പ്രഭാഷണം നടത്തും. എസ് വൈ എസിനു കീഴിൽ 400 കേന്ദ്രങ്ങളിൽ വിജ്ഞാന പരീക്ഷകൾ നടക്കും. എസ് എസ് എഫിനു കീഴിൽ യൂണിറ്റ് കേന്ദ്രീകരിച്ച് പ്രകീർത്തന റാലികൾ നടന്നുവരികയാണ്.

Keywords:  Kasaragod, Kerala, News, Top-Headlines, Rally, Islam, Milad-e-Shereef,  Kerala Muslim Jamaath organizes Meelad rallies.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia