Join Whatsapp Group. Join now!
Aster MIMS 10/10/2023

Meelad rally | കേരള മുസ്ലിം ജമാഅത് മീലാദ് റാലി വെള്ളിയാഴ്ച 8 കേന്ദ്രങ്ങളില്‍; അനവധി പേര്‍ കണ്ണികളാകും

Kerala Muslim Jamaath Meelad rally on Friday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന സന്ദേശത്തില്‍ കേള മുസ്ലിം ജമാഅത് നടത്തുന്ന മീലാദ് ക്യാംപയിന്റെ ഭാഗമായി വെള്ളിയാഴ്ച ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ ഒരേ സമയം വിപുലമായ മീലാദ് റാലികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള മുസ്ലിം ജമാഅത് സോണ്‍ കമിറ്റികള്‍ക്ക് കീഴില്‍ നടക്കുന്ന റാലിയില്‍ എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തകര്‍ അണി നിരക്കും.
                 
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Rally, Religion, Video, Kerala Muslim Jamaath, Kerala Muslim Jamaath Meelad rally on Friday.

പ്രവാചക പ്രകീര്‍ത്തനങ്ങളും സ്വലാതുകളുമായി നടക്കുന്ന റാലികള്‍ ആത്മീയാനുഭവമായി മാറും. ആയിരങ്ങള്‍ റാലിയില്‍ കണ്ണികളാകും. മഞ്ചേശ്വരത്ത് മീലാദ് റാലി സുംഗതകട്ടയില്‍ നിന്ന് തുടങ്ങി മജീര്‍പള്ളയില്‍ സമാപിക്കും. ജില്ലാ ഉപാധ്യക്ഷന്‍ മുസല്‍ മദനി ഉദ്ഘാടനം ചെയ്യും. യഅകൂബ് സഅദി കര്‍ണാടക പ്രഭാഷണം നടത്തും. ഉപ്പള സോണ്‍ റാലി മുട്ടം മഖ്ദൂമിയില്‍ നിന്ന് ആരംഭിച്ച് ബന്തിയോട് സമാപിക്കും. സിദ്ദീഖ് സഖാഫി ബായാര്‍ ഉദ്ഘാടനം ചെയ്യും. റഹീം സഖാഫി ചിപ്പാര്‍ പ്രഭാഷണം നടത്തും.
        
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Rally, Religion, Video, Kerala Muslim Jamaath, Kerala Muslim Jamaath Meelad rally on Friday.

കുമ്പളയില്‍ ശാന്തിപള്ളത്ത് നിന്ന് ആരംഭിച്ച് കുമ്പളയില്‍ സമാപിക്കും. എസ് വൈ എസ്. സംസ്ഥാന സെക്രടറി ബശീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്യും. എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവള്ളൂര്‍ പ്രഭാഷണം നടത്തും. കാസര്‍കോട് പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച് തെരുവത്ത് സമാപിക്കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പ്രഭാഷണം നടത്തും.

മുള്ളേരിയയില്‍ സഹകരണ ആശുപത്രി പരിസരത്തുനിന്ന് തുടങ്ങി മീലാദ് റാലി ടൗണില്‍ സമാപിക്കും. ജില്ലാ ജനറല്‍ സെക്രടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ പ്രസംഗിക്കും. ബദിയടുക്ക അപര്‍ ബസാര്‍ മസ്ജിദ് ഫത്ഹില്‍ നന്നു തുടങ്ങി ടൗണില്‍ സമാപിക്കും. സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ല കുഞ്ഞ് ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട പ്രസംഗിക്കും.

ഉദുമ ബേക്കല്‍ അറബി പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് ബേക്കല്‍ ജന്‍ക്ഷനില്‍ സമാപിക്കും. ജില്ലാ സെക്രടറി സിഎല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി പ്രഭാഷണം നടത്തും.
തൃക്കരിപ്പൂര്‍ സോണ്‍ മീലാദ് റാലി ചീമേനി ടൗണില്‍ വൈകുന്നേരം നാലുമണിക്ക് നടക്കും. എബി അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഇപിഎം കുട്ടി മൗലവി, എസ് എസ് എഫ് മുന്‍ ജില്ലാ സെക്രടറി ശകീര്‍ പെട്ടിക്കുണ്ട് പ്രസംഗിക്കും.

വിവിധ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആശംസ നേര്‍ന്ന് സംസാരിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാംപയിന്‍ ജില്ലാ തല ഉദ്ഘാടനം കഴിഞ്ഞ ദിവസം ഉപ്പളയില്‍ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളാണ് നിര്‍വഹിച്ചത്. ക്യാംപയിന്റെ ഭാഗമായി സര്‍കിള്‍, യൂണിറ്റ് തലങ്ങളില്‍ പ്രവാചക സന്ദേശ പ്രഭാഷണങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കും. ജില്ലാതല സെമിനാര്‍ 22 ന് കാസര്‍കോട് നടക്കും. എന്‍ അലി അബ്ദുല്ല പ്രഭാഷണം നടത്തും. എസ് വൈ എസിന് കീഴില്‍ 400 കേന്ദ്രങ്ങളില്‍ വിജ്ഞാന പരീക്ഷകള്‍ നടക്കും.


എസ് എസ് എഫിനു കീഴില്‍ യൂണിറ്റ് കേന്ദ്രീകരിച്ച് പ്രകീര്‍ത്തന റാലികള്‍ നടന്നു വരികയാണ്. പ്രവാചക സന്ദേശങ്ങളെ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി തെറ്റായി വ്യാഖ്യാനിച്ച് സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന സാഹര്യത്തിലാണ് പ്രവാചകരുടെ സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിന് ക്യാംപയിന്‍ നടത്തുന്നത്. വിവിധ സ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ച് എല്ലാ ദിവസവും മൗലിദ് പാരായണങ്ങള്‍ നടന്നു വരുന്നു. സുന്നി ജംഇയ്യതുല്‍ മുഅല്ലിമീനു കീഴില്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹകീം ഹാജി കളനാട്, അബൂബകര്‍ ഹാജി ബേവിഞ്ച, സി എല്‍ ഹമീദ് ചെമനാട്, അശ്റഫ് കരിപ്പൊടി എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Rally, Religion, Video, Kerala Muslim Jamaath, Kerala Muslim Jamaath Meelad rally on Friday.
< !- START disable copy paste -->

Post a Comment