Heavy Rain | സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ചുവപ്പ് ജാഗ്രത
Sep 7, 2022, 08:39 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ബുധനാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതോടെ ബുധനാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒന്‍പത് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രയും പ്രഖ്യാപിച്ചു.
അതേസമയം തിരുവോണദിനമായ വ്യാഴാഴ്ച മൂന്ന് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്നാണ് അറിയിപ്പ്. കോമറിന്‍ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം.
കൂടാതെ, ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രതവേണമെന്നാണ് അറിയിപ്പ്.
ഈ വാർത്ത കൂടി വായിക്കൂ:
Keywords: Thiruvananthapuram, news, Kerala, Top-Headlines, Rain, ALERT, Kerala: Heavy Rain in Uthradam Day.







