തൃശൂര്‍: (www.kasargodvartha.com) കേരള ആരോഗ്യ സര്‍വകലാശാല ഒക്ടോബര്‍ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും കലാലയങ്ങള്‍ക്കും പ്രഫഷനല്‍ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലാ പഠനവിഭാഗങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
Keywords: Thrissur, news, Kerala, Examination, university, Education, Kerala Health University exams postponed.