ചെന്നൈ: (www.kasargodvartha.com) മലയാളത്തില്‍ നിരൂപക ശ്രദ്ധ നേടി വിജയിച്ച ഷെയ്ന്‍ നിഗം നായകനായ ചിത്രം 'ഇഷ്‌ക്' തമിഴകത്തേയ്ക്ക്. 'ആശൈ' എന്ന പേരിലാണ് ചിത്രം തമിഴില്‍ എത്തുക. ഇതിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി.
കതിര്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവ മോഹായാണ്. ദിവ്യ ഭാരതി നായികയായി എത്തും. ബാബു കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ആര്‍ സുന്ദര്‍ശന്‍ ചിത്ര സംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്രെ സംഗീത സംവിധാനം രേവയാണ്.
'ഇഷ്‌ക്' എന്ന പേരില്‍ തന്നെ ചിത്രം തെലുങ്കിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. സഞ്ജ തേജ ആയിരുന്നു നായകനായി അഭിനയിച്ചത്. മലയാളി താരം പ്രിയാ വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. മേഗ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിച്ച ചിത്രം എസ് എസ് രാജുവാണ് സംവിധാനം ചെയ്തത്. 2021 ജൂലൈ 30ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Kathir starrer 'Ishq' Tamil remake, film titled, first look out.