കുവൈറ്റ് സിറ്റി: (www.kasargodvartha.com) കാസര്‍കോട് സ്വദേശി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരം ബങ്കളത്തെ ഖാലിദ് അച്ചുമാടം (47) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ഓഗസ്റ്റ് 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഖാലിദിനെ ആൻജിയോ പ്ലാസ്റ്റി ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ദിവസം മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നിലഗുരുതരമായതിനാല്‍ നാട്ടിലെത്തിച്ച് വിദഗ്ദ ചികിത്സ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യ നില ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ അനുവദിച്ചിരുന്നില്ല.
ഈ മാസം 14ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ബിരിക്കുളം - കാഞ്ഞങ്ങാട് റൂടിലെ സെഞ്ച്വറി ബസില്‍ കന്‍ഡക്ടറായും ഉടമയായ ഖാലിദ് ജോലി ചെയ്തിരുന്നു. 2009 ലാണ് കുവൈറ്റില്‍ ജോലിക്കെത്തിയത്. പച്ചക്കറി വിതരണ കംപനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
പരേതനായ കെകെ അബ്ദുല്ല - സൈനബ് ദമ്പതികളുടെ മകനാണ്.
ഭാര്യ: റസീന.
മക്കള്‍: റമീസ് രാജ്, റിസല്‍ മുഹമ്മദ്, റിമാ ഫാത്വിമ.
സഹോദരങ്ങള്‍: അസീസ് (റിട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍), ഖാദര്‍, അബൂ, ഫൗസിയ, റാബിയ, ശാഹിന, പരേതനായ ഹമീദ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബങ്കളം ബദ്‌രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kuwait, Kuwait City, Kerala, Kasaragod, News, Top-Headlines, Death, Dead, Treatment, Job, Kasaragod native died in Kuwait.< !- START disable copy paste -->
Join Whatsapp Group.
Join now!