Join Whatsapp Group. Join now!
Aster mims 04/11/2022

Deaths | സഹോദരൻ വിടവാങ്ങി ദിവസങ്ങൾക്കുള്ളിൽ സഹോദരിയും മരിച്ചു

Karthiyani of Aramanganam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാങ്ങാട്: (www.kasargodvartha.com) സഹോദരൻ വിടവാങ്ങി ദിവസങ്ങൾക്കുള്ളിൽ സഹോദരിയും മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ട അരമങ്ങാനം കാപ്പുങ്കയത്തെ കെ കുഞ്ഞിരാമന്‍ നായരുടെ (84) സഹോദരി അരമങ്ങാനം ആലിംഗ തൊട്ടിയിൽ കാർത്തിയാണി (82) യാണ് ചൊവ്വാഴ്ച മരിച്ചത്. അസുഖം മൂലം ചികിത്സയിലായിരുന്നു.
                   
Karthiyani of Aramanganam passed away, Kerala,Kasaragod,Mangad,News,Top-Headlines,Death,Obituary,Treatment.

പരേതരായ പേരയിൽ നാരായണൻ നായർ - ഉത്തമ്മ ദമ്പതികളുടെ മക്കളാണ് ഇരുവരും. ക്ഷേത്രോത്സവങ്ങളുടെ അമരക്കാരനായി പ്രസിദ്ധനായിരുന്നു കുഞ്ഞിരാമന്‍ നായർ. ഇരുവരുടെയും അടുത്തടുത്ത ദിവസങ്ങളിലുള്ള മരണം ബന്ധുക്കൾക്ക് നൊമ്പരമായി മാറി.
       
Karthiyani of Aramanganam passed away, Kerala,Kasaragod,Mangad,News,Top-Headlines,Death,Obituary,Treatment.

പരേതനായ കുഞ്ഞിരാമൻ നായരാണ് കാർത്തിയാണിയുടെ ഭർത്താവ്.
മക്കൾ: കൃഷ്ണൻ, മണികണ്ഠൻ (പ്രവാസി), ശാന്ത, ബേബി, രേണുക, ദാക്ഷായണി, തങ്കമണി.
മരുമക്കൾ: ബാലചന്ദ്രൻ, ഗോപാലൻ, പവിത്രൻ, നാരായണൻ, ലീല, സരിത, പരേതനായ ഹരി.

മറ്റുസഹോദരങ്ങൾ: ഭാസ്‌കരന്‍ നായര്‍, മാധവന്‍ നായര്‍, അമ്മാളു അമ്മ, പരേതരായ കുമാരന്‍ നായര്‍, തമ്പാന്‍ നായര്‍.

Keywords: Karthiyani of Aramanganam passed away, Kerala,Kasaragod,Mangad,News,Top-Headlines,Death,Obituary,Treatment.

Post a Comment