city-gold-ad-for-blogger
Aster MIMS 10/10/2023

Action plans | അതിദരിദ്രരെ കണ്ടെത്തി മുഖ്യധാരയിലേക്കുയര്‍ത്താന്‍ പ്രത്യേക കര്‍മപദ്ധതികളുമായി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്: (www.kasargodvartha.com) അതിദാരിദ്ര്യത്തില്‍ ഉഴറുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നു. നിലവിലുള്ള അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്താനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുമുള്ള അതിദാരിദ്ര്യ നിവാരണ യജ്ഞത്തിന് വേണ്ടിയുള്ള മാര്‍ഗരേഖ പ്രകാരമാണ് മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത അറിയിച്ചു.
             
Action plans | അതിദരിദ്രരെ കണ്ടെത്തി മുഖ്യധാരയിലേക്കുയര്‍ത്താന്‍ പ്രത്യേക കര്‍മപദ്ധതികളുമായി കാഞ്ഞങ്ങാട് നഗരസഭ

അതിദാരിദ്ര്യ ഗുണഭോക്തൃ പട്ടിക അംഗീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വാര്‍ഡ് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ചു നല്‍കിയതായും ഇവര്‍ തയ്യാറാക്കുന്ന മുന്‍ഗണനാ ലിസ്റ്റിലെ കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാവും കുടുംബങ്ങളെ തിട്ടപ്പെടുത്തുകയെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
    
Action plans | അതിദരിദ്രരെ കണ്ടെത്തി മുഖ്യധാരയിലേക്കുയര്‍ത്താന്‍ പ്രത്യേക കര്‍മപദ്ധതികളുമായി കാഞ്ഞങ്ങാട് നഗരസഭ

60 വയസു കഴിഞ്ഞ വയോധികരുള്ള കുടുംബങ്ങള്‍, ഒരു വരുമാനവും ഇല്ലാത്തവര്‍, ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ട കിടപ്പുരോഗികളുള്ള കുടുംബങ്ങള്‍, അനാഥരായ കുട്ടികളുള്ള കുടുംബങ്ങള്‍, ഭിന്നശേഷി വ്യക്തിത്വങ്ങളുള്ള പ്രത്യേക വരുമാനമില്ലാത്ത കുടുംബങ്ങള്‍ എന്നിവരെ കണ്ടെത്തി അവരുടെ ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റാന്‍ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയിലൂടെ സാധിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി നടന്ന അര്‍ധ ദിന ശില്‍പശാല നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍മാരായ കെ ലത, പി അഹ്മദ് അലി, കെവി സരസ്വതി, കെ അനിശന്‍, കെ വി മായാകുമാരി എന്നിവര്‍ പങ്കെടുത്തു. കില ഫാകല്‍റ്റി മാധവന്‍ നമ്പ്യാര്‍, ബ്ലോക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടിവി അനീഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കുടുംബശ്രീ മെംബര്‍ സെക്രടറി പിവി ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Kanhangad-Municipality, Health, Food, Kanhangad Municipality with special action plans to identify very poor and bring them into mainstream.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL