city-gold-ad-for-blogger

AIFF President | മുന്‍ ഇന്‍ഡ്യന്‍ താരം കല്യാണ്‍ ചൗബേ എഐഎഫ്എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; എൻഎ ഹാരിസ് എംഎൽഎ വൈസ് പ്രസിഡന്റ്

ന്യൂഡെല്‍ഹി: (www.kasargodvartha.com) മുന്‍ ഇന്‍ഡ്യന്‍ താരം കല്യാണ്‍ ചൗബേ അഖിലേന്‍ഡ്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (AIFF) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി എന്‍എ ഹാരിസ്‌ എംഎൽഎയും ട്രഷററായി കിപ അജയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കായികതാരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 33 വോടുകളാണ് ചൗബേ സ്വന്തമാക്കിയത്.

മുന്‍ ഫുട്ബോള്‍ താരങ്ങളായ കല്യാണ്‍ ചൗബേയും ബൈചൂങ് ബൂടിയയും തമ്മിലായിരുന്നു പ്രധാന മത്സരം. ബൂടിയയ്ക്ക് ഒരു വോട് മാത്രമാണ് നേടാനായത്. ബിജെപി നേതാവ് കൂടിയായ ചൗബേ ഫെഡറേഷന്‍ തലവനാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാനിന്റെയും ഗോള്‍ കീപറായിരുന്നു കല്യാണ്‍ ചൗബേ.

AIFF President | മുന്‍ ഇന്‍ഡ്യന്‍ താരം കല്യാണ്‍ ചൗബേ എഐഎഫ്എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; എൻഎ ഹാരിസ് എംഎൽഎ  വൈസ് പ്രസിഡന്റ്

ശാന്തിനഗറില്‍ നിന്നുള്ള കര്‍ണാടക നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എയായ എൻഎ ഹാരിസ് കര്‍ണാടക സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. തെരഞ്ഞെടുപ്പില്‍ അദ്ദേഹം രാജസ്താന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മാനവേന്ദ്ര സിംഗിനെ അഞ്ചിനെതിരെ 29 വോടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

AIFF President | മുന്‍ ഇന്‍ഡ്യന്‍ താരം കല്യാണ്‍ ചൗബേ എഐഎഫ്എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; എൻഎ ഹാരിസ് എംഎൽഎ  വൈസ് പ്രസിഡന്റ്

അരുണ്‍ചല്‍ പ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ സെക്രടറിയായ കിപ അജയ്, ആന്ധ്രാപ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണ കൊസരാജുവിനെതിരെയാണ് വിജയിച്ചത്. ഫെഡറേഷന് മുകളിലുള്ള ഫിഫ ബാന്‍ നേരത്തെ മാറിയിരുന്നു.

Keywords: New Delhi, News, National, Top-Headlines, Sports, President, Kalyan Chaubey becomes the new AIFF President.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia