Join Whatsapp Group. Join now!
Aster mims 04/11/2022

Honor to youths | പുഴയില്‍ കാണാതായ യുവാക്കളെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ജുമുഅ മസ്ജിദ് കമിറ്റി ആദരിക്കും

Juma Masjid Committee to honor youths, who carried out rescue operations to find missing youth in river#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേഡകം: (www.kasargodvartha.com) പുഴയില്‍ കാണാതായ യുവാക്കളെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ജുമുഅ മസ്ജിദ് കമിറ്റി ആദരിക്കും. ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുനമ്പം ജുമുഅ മസ്ജിദ് കമിറ്റിയാണ് രക്ഷാ പ്രവര്‍ത്തകരെ ആദരിക്കുക. മുനമ്പത്തെ ബശീര്‍ ഇബ്രാഹീം, മുനീര്‍, ഫിർദൗസ്, മുനീര്‍ എന്നിവരെയാണ് ആദരിക്കുന്നത്.
  
Bedakam, Kasaragod, Kerala, News, Top-Headlines, Latest-News, River, Drown, Youth, Dead body, Bavikara, Thiruvananthapuram, Kollam, Youth, Masjid, Committee, Juma Masjid Committee to honor youths, who carried out rescue operations to find missing youth in river

ബുധനാഴ്ച വൈകിട്ടാണ് തിരുവനന്തപുരം-കൊല്ലം സ്വദേശികളായ യുവാക്കളെ തൂക്കുപാലത്തിന് സമീപം വെച്ച് കുളിക്കുന്നതിനിടെ കാണാതായത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരായ യുവാക്കള്‍ അര്‍ധ രാത്രി വരെ തിരച്ചില്‍ നടത്തിയാണ് രണ്ട് പേരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബാവിക്കര പാലത്തിന്റെ ഷടര്‍ അടച്ച് നാലാള്‍ താഴ്ചയില്‍ പുഴയില്‍ മുങ്ങിയാണ് അടിത്തട്ടില്‍ കിടന്നിരുന്ന മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
  
Bedakam, Kasaragod, Kerala, News, Top-Headlines, Latest-News, River, Drown, Youth, Dead body, Bavikara, Thiruvananthapuram, Kollam, Youth, Masjid, Committee, Juma Masjid Committee to honor youths, who carried out rescue operations to find missing youth in river

ഫയര്‍പോഴ്‌സ് എത്തിയിരുന്നെങ്കിലും അവര്‍ രാത്രി ആയതിനാല്‍ പുഴയിലിറങ്ങാതെ തോണിയില്‍ നിന്നുള്ള തിരച്ചില്‍ മാത്രമാണ് നടത്തിയത്. എന്നാല്‍ യുവാക്കള്‍ പുഴയില്‍ മുങ്ങി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Keywords: Bedakam, Kasaragod, Kerala, News, Top-Headlines, Latest-News, River, Drown, Youth, Dead body, Bavikara, Thiruvananthapuram, Kollam, Youth, Masjid, Committee, Juma Masjid Committee to honor youths, who carried out rescue operations to find missing youth in river.< !- START disable copy paste -->

Post a Comment