കണ്ണൂര്‍: (www.kasargodvartha.com) വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ പരിയാരം സ്വദേശി ജോമോന്‍ ജോസഫി(24)ലൂടെ നാലുപേര്‍ ഇനി ജീവിക്കും. തളിപ്പറമ്പില്‍വച്ച് ജോമോനും സുഹൃത്തും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവഗുരുതരമായി പരുക്കേറ്റ ജോമോന്‍ വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്.
പിന്നീട് ജോമോന് ചൊവ്വാഴ്ച്ച രാത്രിയോട് കൂടി മസ്തിഷ്‌കമരണം സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് ശ്രീചന്ദ് ആശുപത്രി അധികൃതര്‍ അവയവ ദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണശേഷവും നാല് പേരിലൂടെ ജീവിക്കുന്നതിന്റെ നന്മ തിരിച്ചറിഞ്ഞാണ് ജോമോന്റെ പിതാവ് ആന്റണിയും, മാതാവ് ജോയ്സി ആന്റണിയും ബന്ധുക്കളും അവയവദാനത്തിന് സമ്മതം അറിയിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതസഞ്ജീവനിയില്‍ ബന്ധപ്പെടുകയും എത്രയും വേഗം നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ജോമോന്റെ കരള്‍, രണ്ട് വൃക്കകള്‍, ഹൃദയം എന്നിവയാണ് ദാനം ചെയ്തത്. കരള്‍, ഒരു വൃക്ക എന്നിവ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍വച്ച് രണ്ട് പേര്‍ സ്വീകരിച്ചു. ബാലുശ്ശേരി സ്വദേശിയായ വ്യക്തി വൃക്കയും, പാനൂര്‍ സ്വദേശി കരളുമാണ് ട്രാന്‍സ്പ്ലാന്റ് സര്‍ജറിയിലൂടെ സ്വീകരിച്ചത്.
Keywords: News,Kerala,State,Top-Headlines,Death,health,hospital, Jomon's organs donated.