city-gold-ad-for-blogger
Aster MIMS 10/10/2023

ISL attendence | ഐഎസ്എൽ ചരിത്രത്തിൽ കാണികളുടെ എണ്ണത്തിൽ റെകോർഡിട്ട മത്സരങ്ങളും മൈതാനവും ഇവ! കേരള ബ്ലാസ്റ്റേഴ്സിന് അതുല്യ നേട്ടം

കൊച്ചി: (www.kasargodvartha.com) കൊൽകത്തയിലെ സാൾട് ലേക് സ്റ്റേഡിയവും കൊച്ചിയിലെ ജെഎൽഎൻ സ്റ്റേഡിയവുമാണ് ഐഎസ്എലിലെ ഏറ്റവും വലിയ വേദികൾ. ഐ‌എസ്‌എൽ ആദ്യ രണ്ട് സീസണുകൾ രാജ്യത്തുടനീളമുള്ള സ്റ്റേഡിയങ്ങളിൽ വൻതോതിൽ ഫുട്ബോൾ ആരാധകർ ഒഴുകിയെത്തി. ലീഗിന്റെ ആദ്യ സീസണിൽ 15,90,292 പേർ സ്റ്റേഡിയങ്ങളിൽ എത്തിയപ്പോൾ രണ്ടാം സീസണിൽ 16,59,808 പേർ മത്സരങ്ങൾ തത്സമയം വീക്ഷിക്കാനെത്തിയതോടെ എണ്ണത്തിൽ വർധനവുണ്ടായി.
  
ISL attendence | ഐഎസ്എൽ ചരിത്രത്തിൽ കാണികളുടെ എണ്ണത്തിൽ റെകോർഡിട്ട മത്സരങ്ങളും മൈതാനവും ഇവ! കേരള ബ്ലാസ്റ്റേഴ്സിന് അതുല്യ നേട്ടം

രണ്ട് സീസണുകളിലും ഏറ്റവും കൂടുതൽ കാണികളെ ആകർഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു, സീസൺ ഒന്നിൽ ശരാശരി 49,111 പേരും രണ്ടിൽ 52,008 പേരും മഞ്ഞപ്പടയുടെ കളി കണ്ടു. ഈ സീസണിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, തങ്ങളുടെ പ്രിയപ്പെട്ട ക്ലബുകൾക്കായി ആരാധകർ സ്റ്റേഡിയങ്ങളിൽ തിരിച്ചെത്തും. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ പങ്കെടുത്ത മത്സരങ്ങൾ നോക്കാം.


1. അത്‌ലറ്റികോ ഡി കൊൽകത്ത 2-1 ചെന്നൈയിൻ (2015)
ഹാജർ: 68,340
സ്ഥലം: സാൾട് ലേക് സ്റ്റേഡിയം, കൊൽകത്ത
തീയതി: ഡിസംബർ 16, 2015

അത്‌ലറ്റികോ ഡി കൊൽകത്തയും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള രണ്ടാം സീസണിലെ രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ കൊൽകത്ത ആസ്ഥാനമായുള്ള ക്ലബ് സന്ദർശകരെ 2-1 ന് തോൽപ്പിച്ചത് ഡെജൻ ലെകിച്ചിന്റെയും ഇയാൻ ഹ്യൂമിന്റെയും മികവിലാണ്. ഇഞ്ചുറി ടൈമിൽ ഫിക്രു ടെഫെറ ചെന്നൈയിന് വേണ്ടി ഒരു ഗോൾ നേടി.


2. അത്‌ലറ്റികോ ഡി കൊൽകത്ത 3-0 മുംബൈ സിറ്റി (2014)
ഹാജർ: 65,000
സ്ഥലം: സാൾട് ലേക് സ്റ്റേഡിയം, കൊൽകത്ത
തീയതി: ഒക്ടോബർ 12, 2014

ഐഎസ്എൽ ചരിത്രത്തിലെ ആദ്യ മത്സരത്തിൽ 65,000 കാണികളെത്തിയ സാൾട് ലേക് സ്റ്റേഡിയത്തിൽ എടികെ 3-0 ന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ഫിക്രു ടെഫെറ, ബോർജ ഫെർണാണ്ടസ്, അർണാൽ ലിബർട്ട് എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്.


3. കേരള ബ്ലാസ്റ്റേഴ്സ് 0-1 ഡെൽഹി ഡൈനാമോസ് (2015)
ഹാജർ: 62,087
സ്ഥലം: ജെഎൽഎൻ സ്റ്റേഡിയം, കൊച്ചി
തീയതി: ഒക്ടോബർ 18, 2015

ഐഎസ്‌എൽ രണ്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡെൽഹി ഡൈനാമോസിനെ നേരിടുമ്പോൾ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ കാണികളെയാണ് കണ്ടത്. 87-ാം മിനിറ്റിൽ റിച്ചാർഡ് ഗാഡ്‌സെ നേടിയ ഏക ഗോൾ മലയാളി ഹൃദയങ്ങളെ തകർത്തു.


4. കേരള ബ്ലാസ്റ്റേഴ്സ് 0-0 മുംബൈ സിറ്റി (2015)
ഹാജർ: 61,483
സ്ഥലം: ജെഎൽഎൻ സ്റ്റേഡിയം, കൊച്ചി
തീയതി: ഒക്ടോബർ 10, 2015

ഐഎസ്എൽ രണ്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരത്തിൽ ജെഎൽഎൻ സ്റ്റേഡിയത്തിൽ വൻ ജനപങ്കാളിത്തം ആവേശക്കടലായി. ആതിഥേയരെ മുംബൈ സിറ്റി ഗോൾരഹിത സമനിലയിൽ തളച്ചു.


5. കേരള ബ്ലാസ്റ്റേഴ്സ് 0-1 ചെന്നൈയിൻ (2014)
ഹാജർ: 61,323
സ്ഥലം: ജെഎൽഎൻ സ്റ്റേഡിയം, കൊച്ചി
തീയതി: നവംബർ 30, 2014

ഐഎസ്എൽ ആദ്യ സീസണിൽ സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നേരിട്ട ഏക പരാജയം ചെന്നൈയിൻ എഫ്‌സിക്കെതിരെയായിരുന്നു.

Keywords:  Kochi, Kerala, News, Latest-News, Top-Headlines, ISL, Football, Footballer, Indian Super League: Most attended matches in ISL history!.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL