Join Whatsapp Group. Join now!
Aster MIMS 10/10/2023

Home grounds | ഐഎസ്എലിനെ വരവേൽക്കാൻ ആരാധകർ; സ്റ്റേഡിയങ്ങൾ പൂരപ്പറമ്പാകും; എല്ലാ ക്ലബുകളുടെയും സ്വന്തം മൈതാനങ്ങളും കാണികളുടെ ശേഷിയും അറിയാം

Indian Super League: home grounds of all ISL clubs#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊച്ചി: (www.kasargodvartha.com) ഒക്ടോബർ ഏഴിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടുന്നതോടെ ഇൻഡ്യൻ സൂപർ ലീഗിന്റെ (ISL) ഒമ്പതാം സീസണിന് തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയതോടെ രണ്ട് വർഷത്തിന് ശേഷം, രാജ്യത്തുടനീളമുള്ള സ്റ്റേഡിയങ്ങളിൽ തിങ്ങിനിറഞ്ഞ ആരാധകരുമായി ഇൻഡ്യൻ ഫുട്ബോൾ ആവേശക്കടലായി തിരിച്ചെത്തും. 11 ഐഎസ്എൽ ക്ലബുകളുടെയും ഹോം വേദികൾ അറിയാം. ഈസ്റ്റ് ബംഗാൾ, എടികെ മോഹൻ ബഗാൻ എന്നീ രണ്ട് ക്ലബുകളുടെ ഹോം ഗ്രൗൻഡ് സാൾട് ലേക് സ്റ്റേഡിയമാണ്.
  
Kochi, Kerala, News, Top-Headlines, ISL, Club, Football, Footballer, Indian Super League: home grounds of all ISL clubs.


1. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം
ക്ലബ്: കേരള ബ്ലാസ്റ്റേഴ്സ്
നഗരം: കൊച്ചി
ശേഷി: 41,000

2. സാൾട് ലേക് സ്റ്റേഡിയം
ക്ലബ്: ഈസ്റ്റ് ബംഗാൾ, എടികെ മോഹൻ ബഗാൻ
നഗരം: കൊൽക്കത്ത
ശേഷി: 85,000

3. മറീന അരീന
ക്ലബ്: ചെന്നൈയിൻ എഫ്സി
നഗരം: ചെന്നൈ
ശേഷി: 40,000

4. ഫറ്റോർഡ സ്റ്റേഡിയം
ക്ലബ്: എഫ്‌സി ഗോവ
നഗരം: മർഗോ
ശേഷി: 19,000

5. ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയം
ക്ലബ്: ഹൈദരാബാദ് എഫ്സി
നഗരം: ഹൈദരാബാദ്
ശേഷി: 30,000

6. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ്
ക്ലബ്: ജംഷഡ്പൂർ എഫ്സി
നഗരം: ജംഷഡ്പൂർ
ശേഷി: 24,424

7. മുംബൈ ഫുട്ബോൾ അരീന
ക്ലബ്: മുംബൈ സിറ്റി എഫ്സി
നഗരം: മുംബൈ
ശേഷി: 18,000

8. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം
ക്ലബ്: നോർത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
നഗരം: ഗുവാഹത്തി
ശേഷി: 24,627

9. കലിംഗ സ്റ്റേഡിയം
ക്ലബ്: ഒഡീഷ എഫ്സി
നഗരം: ഭുവനേശ്വർ
ശേഷി: 15,000

10. ശ്രീ കണ്ഠീരവ സ്റ്റേഡിയം
ക്ലബ്: ബെംഗളൂരു എഫ്സി
നഗരം: ബെംഗളൂരു
ശേഷി: 25,810.

Keywords: Kochi, Kerala, News, Top-Headlines, ISL, Club, Football, Footballer, Indian Super League: home grounds of all ISL clubs.

Post a Comment