ആരിക്കാടി ബംബ്രാണ റോഡരികിൽ പ്രവർത്തിക്കുന്ന പാൻമസാല സ്റ്റാളിൽ നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട പാൻ ഉത്പന്നങ്ങൾ പിടികൂടി പൊലീസിന് കൈമാറി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും വൃത്തിഹീനവുമായ നിലയിൽ പ്രവർത്തിക്കുന്നതുമായ റെസ്റ്റോറന്റുകൾ, കൂൾബാർ, ബേകരി, സോഡാ ഫാക്ടറികളിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ പറഞ്ഞു.
ഹെൽത് സൂപർ വൈസർ ബി അശ്‌റഫിന്റെ നേതൃത്വത്തിൽ 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹെൽത് ഇൻസ്പെക്ടർ നിഷമോൾ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സിസി, ആദർശ് കെ കെ, അഖിൽ കാരായി, ഡ്രൈവർ വിൽഫ്രഡ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Keywords: Health department conducts inspections, Kerala,Kumbala,news,Top-Headlines,Food-Inspection,Health-Department,Police,Hotel.