50 മിലി ഗ്രാം (mg) സിറ്റാഗ്ലിപ്റ്റിൻ ഫോസ്ഫേറ്റ് (Sitagliptin phosphate) അടങ്ങിയ പത്ത് ഗുളികകൾ 60 രൂപയ്ക്കും 100 മിലി ഗ്രാം ഉള്ളത് 100 രൂപയ്ക്കും ലഭ്യമാണ്. 50mg/500mg അനുപാതത്തിലുള്ള സിറ്റാഗ്ലിപ്റ്റിൻ മെറ്റ്‌ഫോർമിൻ ഹൈഡ്രോക്ലോറൈഡ് (Sitagliptin Metformin hydrochloride) 65 രൂപയ്ക്കും 50mg/1000mg മിശ്രിതം 70 രൂപയ്ക്കും ലഭിക്കും. ഇവയെല്ലാം വിപണിയിൽ ലഭ്യമായ പ്രധാന ഫാർമസ്യൂടികൽ മരുന്നുകളേക്കാൾ 60 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. വൻകിട കംപനികളുടെ മരുന്നുകൾ 10 ഗുളികകൾക്ക് 162 മുതൽ 258 രൂപ വരെ വിലയിലാണ് വിപണിയിൽ വിൽക്കുന്നത്.
പിഎംബിഐ സിഇഒ രവി ദധിച്ച് സിറ്റാഗ്ലിപ്റ്റിൻ പുറത്തിറക്കിയതായി മന്ത്രാലയം അറിയിച്ചു. ടൈപ് 2 പ്രമേഹമുള്ള മുതിർന്ന രോഗികളിൽ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് ഈ മരുന്ന് ഭക്ഷണക്രമത്തിലും വ്യായാമത്തിലും സംയോജിച്ച് പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതിക്ക് കീഴിൽ രാജ്യത്ത് 8700 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങൾ ഗുണമേന്മയുള്ള മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റ് ആരോഗ്യ ഉൽപന്നങ്ങളും മിതമായ നിരക്കിൽ നൽകുന്നു.
Keywords: Govt launches diabetes drug Sitagliptin, its combinations at Rs 60 per pack, National, Newdelhi, News, Top-Headlines, Government, Health, Medicine, Food.
< !- START disable copy paste -->