city-gold-ad-for-blogger
Aster MIMS 10/10/2023

Governor Says | സർകാരിനെതിരായ തുറന്ന പോര് കൂടുതൽ ശക്തമാക്കി ഗവർണർ; കണ്ണൂര്‍ വിസി പുനര്‍നിയമനം രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് ആരോപണം; 3 കത്തുകള്‍ പുറത്തുവിട്ടു; 'ചരിത്ര കോൺഗ്രസിൽ കെകെ രാഗേഷ് പൊലീസിനെ തടഞ്ഞു'; രാജ്ഭവനിൽ അസാധാരണ വാർത്താസമ്മേളനം

തിരുവനന്തപുരം:  (www.kasargodvartha.com) കണ്ണൂര്‍ വിസി പുനര്‍നിയമനം രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനായി നല്‍കിയ മൂന്ന് കത്തും ഗവർണർ വിളിച്ചുചേർത്ത അസാധാരണ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്.                

Governor Says | സർകാരിനെതിരായ തുറന്ന പോര് കൂടുതൽ ശക്തമാക്കി ഗവർണർ; കണ്ണൂര്‍ വിസി പുനര്‍നിയമനം രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് ആരോപണം; 3 കത്തുകള്‍ പുറത്തുവിട്ടു; 'ചരിത്ര കോൺഗ്രസിൽ കെകെ രാഗേഷ് പൊലീസിനെ തടഞ്ഞു'; രാജ്ഭവനിൽ അസാധാരണ വാർത്താസമ്മേളനം                

'രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തി. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചു', ഗവര്‍ണര്‍ വ്യക്തമാക്കി.

ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സെക്രടറി കെകെ രാഗേഷ് ആണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഗവർണർ ആരോപിച്ചു. പ്രൈവറ്റ്  സെക്രടറി സ്ഥാനം പാരിതോഷികമാണോയെന്നും അദ്ദേഹം പരിഹസിച്ചു. ആക്രമണങ്ങളുടെ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124ാം വകുപ്പ് ഉദ്ധരിച്ച് ഗവർണർ പറഞ്ഞു. ജലീല്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്നുവെന്നും ഇപി ജയരാജന്റേത് മോശം പെരുമാറ്റമെന്നും ഗവര്‍ണര്‍ വിമർശിച്ചു.

Keywords: Governor scales up attack on state govt, Kerala, Thiruvananthapuram, News, Top-Headlines, Government, Congress, Police, Kannur, Chief minister, Governor.


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL