സംഭവത്തില്‍ നേരത്തെ കേസിലെ മുഖ്യപ്രതികളായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിയിലെ അബ്ദുല്ലത്വീഫ് (35), കണ്ണൂര്‍ ജില്ലയിലെ വിജേഷ് (29) എന്നിവർ അറസ്റ്റിലായിരുന്നു. കളവ് മുതൽ വിൽപന നടത്താനും പ്രതികളെ രക്ഷപ്പെടുത്താനും സഹായിച്ചുവെന്നാരോപിച്ചാണ് അമീർ അലിയെ അറസ്റ്റ് ചെയ്തത്.
ജൂൺ 25ന് ശിഹാബും കുടുംബവും പുറത്തുപോയി തിരിച്ചുവരുന്നതിനിടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങിവരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ശിഹാബ് ഇവരെ പിടികൂടാന്‍ ശ്രമിച്ചു. ശക്തമായ ബലപ്രയോഗത്തിനൊടുവില്‍ വിജേഷ് പിടിയിലാവുകയും മറ്റൊരാള്‍ രക്ഷപ്പെടുകയും ആയിരുന്നു. അതിനിടെ വിജേഷും കുതറി ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ വീടിന്റ ടെറസില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ബാക്കി രണ്ടുപേർക്കും വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടെ ഒരു മാസം മുമ്പാണ് അബ്ദുല്ലത്വീഫ് പിടിയിലായത്. ഒടുവിലായി അമീർ അലലിയും പിടിയിലാവുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
Keywords: Kasaragod, Kerala, News, Top-Headlines, Theft, House, Thalangara, Police, Accuse, Case, Complaint, Court, Gold theft case; Young man arrested.