തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ചയായ രണ്ടാം ദിവസവും ഉയര്‍ന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4650 രൂപയും പവന് 37,200 രൂപയുമായി.
വ്യാഴാഴ്ച സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 36,800 രൂപയായി. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി.
Keywords: Thiruvananthapuram, news, Kerala, gold, Business, Top-Headlines, Gold Price, Gold price on September 23.