വെള്ളരിക്കുണ്ട്: (www.kasargodvartha.com) കൊന്നക്കാട് തെരുവ് പട്ടിയുടെ കടിയേറ്റ് നാല് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെരുമ്പക്കോട് അംഗണവാടിയിലെ വിദ്യാര്‍ഥിനിയും വേണു - സൗമ്യ ദമ്പതികളുടെ മകളുമായ നാനേശ്വരിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം.
'മൂന്നരയോടെ കുട്ടി മൂത്രമൊഴിക്കാനായി അംഗണവാടിയില്‍ നിന്നും പുറത്ത് ഇറങ്ങിയതാണ്. ശുചിമുറിയുടെ പരിസരത്ത് വെച്ച് കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിച്ചെന്നപ്പോള്‍ മുഖത്ത് ചോര ഒലിപ്പിച്ചു നില്‍ക്കുന്ന നിലയില്‍ കുട്ടിയെ കണ്ടു. നായകടിച്ചു എന്നാണ് കുട്ടി പറഞ്ഞത്. കടിച്ച നായ ഓടി പോയി എന്നും പറഞ്ഞു', അംഗണവാടി അധ്യാപികയായ ആശ പറഞ്ഞു.
അധ്യാപിക ഉടന്‍ തന്നെ കുട്ടിയെ വെള്ളരിക്കുണ്ട് ബ്ലോക്ക കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയി ലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ കഴുത്തിനും മുഖത്തും കഴുത്തിന്റെ പിറകുവശത്തുമാണ് കടിയേറ്റിരിക്കുന്നത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Vellarikundu, Animal, Dog, Dog Bite, Street Dog, Student, Attack, Injured, Girl injured in stray dog attack.
< !- START disable copy paste -->