Join Whatsapp Group. Join now!
Aster mims 04/11/2022

Family meet | രോഗം മറന്ന് അവര്‍ സന്തോഷ നിമിഷങ്ങളില്‍ അലിഞ്ഞുചേര്‍ന്നു; ഡയാലിസിസ് ചെയ്യുന്നവരുടെ കുടുംബ സംഗമം 'സ്‌നേഹ സ്പര്‍ശം' നവ്യാനുഭവമായി

Family meet of dialysis patients organized, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) കാസര്‍കോട് ബ്ലോക് പഞ്ചായതിന്റെയും കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡയാലിസിസ് ചെയ്യുന്നവരുടെ കുടുംബ സംഗമം നവ്യാനുഭവമായി. കളിച്ചും, ചിരിച്ചും, കഥ പറഞ്ഞും, അനുഭവങ്ങള്‍ പങ്കുവെച്ചും, പാട്ടുപാടിയും സംഗമത്തില്‍ പങ്കെടുത്തവര്‍ രോഗം മറന്ന് സന്തോഷ നിമിഷങ്ങളില്‍ അലിഞ്ഞുചേര്‍ന്നു.
             
Latest-News, Kerala, Kasaragod, Kumbala, Family-meet, Family, Treatment, Family meet of dialysis patients organized.

സെകന്‍ഡറി പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ കുമ്പള സി എച് സിയില്‍ വെച്ച് നടത്തിയ സംഗമത്തില്‍ മധൂര്‍, മെഗ്രാല്‍ പുത്തൂര്‍, കുമ്പള ഗ്രാമപഞ്ചായതുകളിലെ ഡയാലിസിസ് ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഡയാലിസറും മരുന്നും വിതരണം ചെയ്തു. വീല്‍ ചെയറിലിരുന്ന് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം തേടിയ മിര്‍ഷാനയെ ചടങ്ങില്‍ ആദരിച്ചു.

ഗ്രാമപഞ്ചായത് പ്രസിഡന്റ് ത്വാഹിറ യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സകീന അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്റഫ് സ്വാഗതം പറഞ്ഞു. മെഡികല്‍ ഓഫീസര്‍ ഡോ. കെ ദിവാകര റൈ പദ്ധതി വിശദീകരിച്ചു .
ബ്ലോക് പഞ്ചായത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അശ്റഫ് കര്‍ളെ, പഞ്ചായത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ നിഷാമോള്‍, പി എച് എന്‍ കുഞ്ഞാമി പ്രസംഗിച്ചു. ബാലചന്ദ്രന്‍ സിസി നന്ദി പറഞ്ഞു. ഹെല്‍ത് ഇസ്‌പെക്ടര്‍മാരായ പ്രകാശ് ചന്തേര, സുരേഷ്‌കുമാര്‍ എന്നിവര്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.

ബിന്ദുജോജി, രവികുമാര്‍, ശാരദ, ഷാജി, ആദര്‍ശ് കെകെ, അഖില്‍ കാരായി, കീര്‍ത്തന, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒപ്പന, തിരുവാതിര, നാടകം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപാട്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Keywords: Latest-News, Kerala, Kasaragod, Kumbala, Family-meet, Family, Treatment, Family meet of dialysis patients organized.
< !- START disable copy paste -->

Post a Comment