നെല്ലിക്കുന്ന്: (www.kasargodvartha.com) ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി വ്യാപാരി മരിച്ചു. നെല്ലിക്കുന്ന് പള്ളം റൈഫ മഹലിലെ മുഹമ്മദ് സ്വാബിർ (49) ആണ് മരിച്ചത്. ദുബൈയിലെ സാബ്‌കോ ട്രേഡിങ് കംപനിയുടെ മാനജിങ് ഡയറക്ടറാണ്. കാസർകോട് - ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത് ട്രഷറർ കൂടിയായ സ്വാബിർ സാമൂഹ്യ, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. സാമൂഹ്യ മേഖലകളിൽ നിരവധി സേവനങ്ങൾ അർപിക്കുന്ന നെല്ലിക്കുന്ന് പള്ളിയാൻ ഫൗൻഡേഷന്റെ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
എൻഎം അബ്ദുൽ ഹമീദ് പള്ളിയാൻ - ഹവ്വ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജാസ്മിൻ കീഴൂർ.
മക്കൾ: ശസ്‌മീൻ, ശസാന, സൈനബ്, റഹ്‌മത്, പരേതനായ സജാദ്.
സഹോദരങ്ങൾ: ആസാദ്, അഫ്‌റാസ്, അർഫാസ്, ശമിയ മുഹമ്മദലി.
വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Expatriate businessman died, Kerala,Kasaragod,Nellikunnu,News,Top-Headlines,Dubai,Business-man,Dead.< !- START disable copy paste -->
Businessman died | ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി വ്യാപാരി മരിച്ചു
Expatriate businessman died
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ