city-gold-ad-for-blogger
Aster MIMS 10/10/2023

Imprisonment | ആഡംബര ഹോടെലില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രതികള്‍ക്ക് പത്തുവര്‍ഷം തടവും പിഴയും ശിക്ഷവിധിച്ചു

കണ്ണൂര്‍: (www.kasargodvartha.com) തളിപ്പറമ്പില്‍ പുതുവത്‌സരം ആഘോഷിക്കാനായി ആഡംബരഹോടെലില്‍ മുറിയെടുത്തു താമസിച്ച കേസില്‍ പ്രതികളായ യുവാക്കളെ കോടതി പത്തുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
        
Imprisonment | ആഡംബര ഹോടെലില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രതികള്‍ക്ക് പത്തുവര്‍ഷം തടവും പിഴയും ശിക്ഷവിധിച്ചു

തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലിപും പാര്‍ടിയും 2021 ജനുവരി ഒന്നിന് പുതുവത്‌സര ദിനത്തില്‍ ബക്കളത്തുള്ള സ്‌നേഹ ഇന്‍ ബാറില്‍ ന്യൂയര്‍ പാര്‍ടി നടത്തുന്നതി ന് വേണ്ടി കൊണ്ടുവന്ന 0.1750 ഗ്രാം എല്‍ എസ് ഡി സ്റ്റാംപ്, 53 ഗ്രാം എം ഡി എം എ , 5.37 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ സഹിതം ഒരു വനിത അടക്കം ഏഴുപ്രതികളെയും, മൂന്ന് ഇരുചക്രവാഹനങ്ങളും പിടികൂടിയ 'കേസില്‍ ഒന്നും രണ്ടും പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടു ശിക്ഷിച്ചത്. തളിപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സമീര്‍ അലി (29) ത്വയ്യിബ്(29) എന്നിവര്‍ക്കാണ്

വടകര എന്‍ ഡി പി എസ് സ്‌പെഷല്‍ കോടതി 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കേസിന്റെ അന്വേഷണം നടത്തിയത് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്ള്‍ ഇന്‍പെക്ടര്‍ ആയിരുന്ന വി വി പ്രഭാകരന്‍, റെയ്ൻജ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് എം, നിലവില്‍ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്ള്‍ ഇന്‍സ്‌പെക്ടറായ ശ്രീരാഗ് കൃഷ്ണ എന്നിവരടങ്ങിയ ടീം ആയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ ഉള്‍പ്പെടുത്തി അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. തളിപ്പറമ്പ് എക്‌സൈസ് റെയ്ൻജ് ജീവനക്കാര്‍ ഏറെ സമയം പ്രതികളെ നിരീക്ഷിച്ചതിനു ശേഷമാണ് ഹോടെലില്‍ റെയ്ഡു നടത്തി പിടികൂടിയത്.

Keywords: News, Kerala, Kannur, Top-Headlines, Accused, Crime, Court-order, Court, Drugs, Drugs sales case: 2 accused were sentenced to imprisonment and fine.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL