Join Whatsapp Group. Join now!
Aster MIMS 10/10/2023

Guruvayoor Temple | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ഡോ. കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു

Dr Kakkad Kiran Anand Namboodiri new melsanthi in Guruvayoor Temple #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kasargodvartha.com) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ഡോ. കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് അദ്ദേഹത്തെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത്. കിരണ്‍ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാകുന്നത്.

41 അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ് കിരണ്‍ ആന്ദന്ദിനെ മേല്‍ശാന്തിയായി തിരെഞ്ഞെടുത്തത്. ക്ഷേത്രത്തില്‍ ഉച്ചപ്പൂജ നടതുറന്ന സമയത്ത് നമസ്‌കാര മണ്ഡപത്തില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Thrissur, news, Kerala, Top-Headlines, Religion, Temple, Guruvayoor Temple, Dr Kakkad Kiran Anand Namboodiri new melsanthi in Guruvayoor Temple.

വെള്ളിക്കുടത്തില്‍ 37 പേരുകള്‍ എഴുതി നിക്ഷേപിച്ച് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശാനുസരണം ഇപ്പോഴത്തെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി നറുക്കെടുത്തു. ക്ഷേത്രത്തില്‍ താന്ത്രികകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവകാശമുള്ള കക്കാട് ഓതിക്കന്‍ കുടുംബത്തിലെ അംഗമാണ് കിരണ്‍ ആനന്ദ് നമ്പൂതിരി.

ആയുര്‍വേദ ഡോക്ടറാണ്. ആറു വര്‍ഷം റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുകയായിരുന്നു. കക്കാട് ആനന്ദന്‍ നമ്പൂതിരിയുടെയും ശാരദ ആനന്ദന്റെയും മകനാണ്. ആയുര്‍വേദ ഡോക്ടറായ മാനസിയാണ് ഭാര്യ.

Keywords: Thrissur, news, Kerala, Top-Headlines, Religion, Temple, Guruvayoor Temple, Dr Kakkad Kiran Anand Namboodiri new melsanthi in Guruvayoor Temple.

Post a Comment