മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി വിഭാഗം, ജനറല്‍ മെഡിസിന്‍, ഡയബറ്റിക് സെന്റര്‍, യൂറോളജി, കിഡ്‌നി, ശ്വാസകോശ, ഒപ്റ്റികല്‍ ഒഫ്തല്‍മോളജി, കുട്ടികളുടെ വിഭാഗം എന്നിവയോടൊപ്പം ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ ഡെന്റൽ ക്ലിനികും കാസർകോട് ജില്ലയിലെ ആദ്യത്തെ ഒപിജി സെന്ററോട് കൂടിയ ദന്താശുപത്രിയും ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫാർമസിയും കണ്ണട ഷോറൂമും തുറന്നുകൊടുത്തു.
യഹിയ ബുഖാരി തങ്ങൾ (മടവൂർ കോട്ട) പ്രാർഥന നടത്തി. ആശുപത്രിയുടെ ഉദ്ഘാടനം എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, അഡ്വ. സിഎച് കുഞ്ഞമ്പു, എകെഎം അശ്‌റഫ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഡയ ലൈഫ് ഡേ കെയർ സെന്റർ ഉദ്ഘാടനം പി എച് ഖദീജ ഹജ്ജുമ്മ നിർവഹിച്ചു. എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ആശുപത്രി സന്ദർശിച്ച് ആശംസയറിയിച്ചു. പരിപാടിയിൽ മുൻസിപൽ ചെയർമാൻ അഡ്വ. വിഎം മുനീർ, സിറ്റി ഗോൾഡ് ചെയർമാൻ കരീം ഹാജി കോളിയാട്, ദേര സിറ്റി ചെയർമാൻ ഹംസ മധൂർ, ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ബി നാരായണ നായക്, നിയുക്ത സെക്രടറി ഡോ. ടി ഖാസിം, ഡോ. നഫീസ മുൻസിപാലിറ്റി കൗൺസിലർമാരായ വിമല ശ്രീധർ, സകീന മൊയ്‌തീൻ, രഞ്ജിത ഡി, വ്യവസായ പ്രമുഖൻ മുഹമ്മദ് അറബി കുമ്പള, എൻഎ അബ്ദുൽ ഖാദർ, ടിഎ അബ്ദുൽ ഖാദർ ഹാജി, ഐകെ അബ്ബാസ്, അബ്ദുല്ല കുഞ്ഞി ഐകെ, ശംസുദ്ദീൻ, സലിം തളങ്കര എന്നിവർ സംബന്ധിച്ചു.
ഡയ ലൈഫ് ആശുപത്രി ചെയർമാൻ ഡോ, മൊയ്‌തീൻ കുഞ്ഞി ഐകെ അധ്യക്ഷനായി. ഡോ. ഇശിദ മൊയ്തീൻ നന്ദി പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൗജന്യ പ്രമേഹ രോഗ നിർണയവും നേത്ര, ദന്ത പരിശോധന ക്യാംപും സംഘടിപ്പിച്ചിരുന്നു. ഡോ. ഐകെ മൊയ്തീന്‍ കുഞ്ഞിയുടെ ഡയ ലൈഫ് ഡയബറ്റിക് സെന്ററിന്റെ സേവനവും ഇവിടെ ലഭിക്കും.