Join Whatsapp Group. Join now!
Aster MIMS 22/05/2023

Protest | കാസര്‍കോട്ടെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍: സെക്രടറിയേറ്റിന് മുന്നില്‍ ദയാബായുടെ നിരാഹാര സമരം ഒക്ടോബര്‍ 2 മുതല്‍; ലക്ഷ്യം കാണാതെ പിന്തിരിയില്ലെന്ന് സമര നായിക

Dayaba's hunger strike in front of secretariat from October 2, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ജില്ലയുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവശ്യമായ നിര്‍ദേശങ്ങളുമായി ഒക്ടോബര്‍ രണ്ട് മുതല്‍ ദയാബായി സെക്രടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷ്യം കാണാതെ പിന്തിരിയില്ലെന്ന് സമര നായിക ദയാബായി വ്യക്തമാക്കി.
        
News, Kerala, Kasaragod, Top-Headlines, Press Meet, Video, Hospital, Protest, Dayaba, Dayaba's hunger strike in front of secretariat from October 2.

പേരറിയാത്ത വൈദ്യശാസ്ത്രത്തിന് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന രോഗങ്ങളുമായി ഇപ്പോഴും കുഞ്ഞുങ്ങള്‍ പിറക്കുന്നു. എവിടെയാണ് ചികിത്സ നടത്തേണ്ടതെന്ന് ബോധ്യമില്ലാത്ത വലിയൊരു വിഭാഗത്തെ കാസര്‍കോട് കാണാന്‍ കഴിയും. നല്ല ചികിത്സ കിട്ടുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. നിരവധി തവണ സര്‍കാറിന്റെ മുമ്പില്‍ നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും ഫലമുണ്ടായതായി കാണുന്നില്ല. നിസഹായരായ അമ്മമാര്‍ സമരം നടത്തി. എന്നിട്ടും ആരോഗ്യ മേഖലയില്‍ പറയത്തക്ക പുരോഗതി ഉണ്ടായിട്ടില്ല.
       
News, Kerala, Kasaragod, Top-Headlines, Press Meet, Video, Hospital, Protest, Dayaba, Dayaba's hunger strike in front of secretariat from October 2.

മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍:

1. കേരള സര്‍കാര്‍ കേന്ദ്രത്തിന് നല്‍കിയ എയിംസ് പ്രൊപോസലില്‍ കാസര്‍കോട് ജില്ലയുടെ പേരും ഉള്‍പെടുത്തുക.
2. ഉക്കിനടുക്ക മെഡികല്‍ കോളജ്, ജില്ലാ ആശുപത്രി, ജെനറല്‍ ആശുപത്രി, ടാറ്റ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി ഇവിടങ്ങളില്‍ വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുക. ടാറ്റ ആശുപത്രി ന്യൂറോളജി കേന്ദ്രമാക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ന്യൂറോ സംബന്ധമായ രോഗങ്ങളണാധികവും.

3. മുഴുവന്‍ ഗ്രാമപഞ്ചായത്, നഗരസഭകളിലും ദിന പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും , കിടപ്പിലായവര്‍ക്കും പകല്‍ നേരം സംരക്ഷണവും പരിചരണവും നല്‍കാനാവശ്യമായ കേന്ദ്രങ്ങള്‍ ആവശ്യമാണ്.
4. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡികല്‍ ക്യാംപ് അടിയന്തിരമായി സംഘടിപ്പിക്കുക.


ആരോഗ്യത്തോടെ ജീവിക്കാനാവശ്യമായ സംവിധാനങ്ങളൊരുക്കുക എന്നത് ഭരണഘടനാപരമാണ്. അത് നിറവേറ്റാന്‍ സര്‍കാര്‍ തയ്യാറാവണമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദയാബായി, കരീം ചൗക്കി, സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, മുനീര്‍ ആറങ്ങാടി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ശാഫി കല്ലുവളപ്പില്‍, താജുദ്ദീന്‍ പടിഞ്ഞാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, Hospital, Protest, Dayaba, Dayaba's hunger strike in front of secretariat from October 2.
< !- START disable copy paste -->

Post a Comment