city-gold-ad-for-blogger
Aster MIMS 10/10/2023

Dasara elephant | 'ശ്രീ ദത്താത്രേയ'; മൈസുറു കൊട്ടാരവളപ്പില്‍ പിറന്ന ആനയ്ക്ക് രാജ്ഞി പേരിട്ടു

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) മൈസുറു കൊട്ടാരവളപ്പില്‍ ജനിച്ച ആനക്കുട്ടിക്ക് രാജകുടുംബത്തിന്റെ പരമ്പരാഗത റാണി പ്രമോദ ദേവി പേര് വിളിച്ചു -'ശ്രീ ദത്താത്രേയ'. ദസറ ജംബോ സവാരിക്കായി ബന്ദിപ്പൂര്‍ രാംപുര ആന സംരക്ഷണ സങ്കേതത്തില്‍ നിന്ന് എത്തിച്ച 22 കാരി ലക്ഷ്മിയാണ് സുഖപ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജംബോ സവാരിക്ക് ലക്ഷ്മിയുടെ രണ്ടാം വരവാണിത്.
           
Dasara elephant | 'ശ്രീ ദത്താത്രേയ'; മൈസുറു കൊട്ടാരവളപ്പില്‍ പിറന്ന ആനയ്ക്ക് രാജ്ഞി പേരിട്ടു

2017ല്‍ വെടിമരുന്ന് പ്രയോഗത്തിനിടെ ഭയം പ്രകടിപ്പിച്ചതിനാല്‍ ജംബോ സവാരിയില്‍ പങ്കെടുപ്പിച്ചിരുന്നില്ല. രണ്ടാമൂഴത്തിന് കഴിഞ്ഞ മാസം കൊണ്ടുവന്ന അധികൃതര്‍ക്ക് ലക്ഷ്മി ഗര്‍ഭിണിയാണെന്ന് മനസിലാക്കാനായില്ല. കൊട്ടാര പരിസരത്തെ താമസത്തിനിടെയാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി സവാരി പരിശീലനത്തില്‍ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയത്.
             
Dasara elephant | 'ശ്രീ ദത്താത്രേയ'; മൈസുറു കൊട്ടാരവളപ്പില്‍ പിറന്ന ആനയ്ക്ക് രാജ്ഞി പേരിട്ടു

18-22 മാസമാണ് ആനകളുടെ ഗര്‍ഭകാലം. സരള എന്ന ആന 15 വര്‍ഷം മുമ്പ് കൊട്ടാരവളപ്പില്‍ പ്രസവിച്ചിരുന്നു. ലക്ഷ്മിയും മകനും സുഖമായി കഴിയുകയാണെന്ന് വനം അധികൃതര്‍ പറഞ്ഞു.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Mysore, Animal, Entertainment, Dasara, Dasara Elephant Lakshmi, Sri Dattatreya, Dasara elephant Lakshmi's calf born in Palace named 'Sri Dattatreya'.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL