Join Whatsapp Group. Join now!
Aster MIMS 10/10/2023

Story For Glory | ഡെയ്ലി ഹണ്ടും എഎംജി മീഡിയ നെറ്റ്വര്‍ക് ലിമിറ്റഡും കൈകോര്‍ത്ത 'സ്റ്റോറി ഫോര്‍ ഗ്ലോറി' മത്സരത്തിന് ഗ്രാന്‍ഡ് ഫിനാലെയോടെ പരിസമാപ്തി; വിജയികളായി 12 പ്രതിഭകള്‍

Dailyhunt and AMG Media Networks Limited Conclude #StoryForGlory in a Grand Finale in Delhi #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍ഡ്യയിലെ ആദ്യത്തെ പ്രാദേശിക ഉള്ളടക്ക പ്ലാറ്റ്ഫോമായ ഡെയ്ലിഹണ്ടും അദാനി ഗ്രൂപിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക് ലിമിറ്റഡും ചേര്‍ന്ന് ദേശീയതലത്തില്‍ സംഘടിപ്പിച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള #StoryForGlory സമാപിച്ചു. ഡെല്‍ഹിയില്‍ നടന്ന ഫൈനലില്‍ 12 മത്സരാര്‍ഥികള്‍ വിജയികളായി. വീഡിയോ, പ്രിന്റ് വിഭാഗത്തില്‍ 12 വിജയികളെ തെരഞ്ഞെടുക്കാനാണ് പരിപാടി സംഘടിപ്പിച്ചത്.
            
Latest-News, National, Top-Headlines, Dailyhunt, Social-Media, New Delhi, Programme, Application, Business, India, AMG Media Networks Limited, #StoryForGlory in a Grand Finale in Delhi, Dailyhunt and AMG Media Networks Limited Conclude #StoryForGlory in a Grand Finale in Delhi.

മേയില്‍ ആരംഭിച്ച ടാലന്റ് ഹണ്ടിലേക്ക് 1000-ത്തിലധികം അപേക്ഷകള്‍ ലഭിച്ചു, അതില്‍ 20 പ്രതിഭാധനരായ മത്സരാര്‍ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ഇവര്‍ MICA യില്‍ എട്ടാഴ്ചത്തെ ഫെലോഷിപിലും രണ്ടാഴ്ചത്തെ ടീചിംഗ് പ്രോഗ്രാമിലും പങ്കെടുത്തു. പ്രത്യേക പരിശീലനത്തിന് ശേഷം, മത്സരാര്‍ഥികള്‍ക്ക് അവരുടെ അവസാന പ്രോജക്ടിനായി ആറ് ആഴ്ച സമയം നല്‍കി. ഈ സമയത്ത്, പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും അവര്‍ നിര്‍ദേശങ്ങള്‍ തേടി കൂടാതെ നൈപുണ്യ നിര്‍മാണ അറിവുകളും  കഥപറച്ചിലിന്റെ അനുഭവവും പഠിച്ചു.
          
Latest-News, National, Top-Headlines, Dailyhunt, Social-Media, New Delhi, Programme, Application, Business, India, AMG Media Networks Limited, #StoryForGlory in a Grand Finale in Delhi, Dailyhunt and AMG Media Networks Limited Conclude #StoryForGlory in a Grand Finale in Delhi.

ഫൈനലില്‍, 20 പേര്‍ പ്രോജക്ടുകള്‍ അവതരിപ്പിച്ചു, അതില്‍ 12 മത്സരാര്‍ത്ഥികളെ ജൂറി തെരഞ്ഞെടുത്തു. ഡെയ്ലിഹണ്ടിന്റെ സ്ഥാപകന്‍ വീരേന്ദ്ര ഗുപ്ത, എഎംജി മീഡിയ നെറ്റ്വര്‍ക് ലിമിറ്റഡിന്റെ സിഇഒയും എഡിറ്റര്‍-ഇന്‍-ചീഫുമായ സഞ്ജയ് പുഗ്ലിയ, ദി ഇന്‍ഡ്യന്‍ എക്സ്പ്രസ് എക്സിക്യൂടീവ് ഡയറക്ടര്‍ അനന്ത് ഗോയങ്ക, ഫിലിം കമ്പാനിന്‍ സ്ഥാപക അനുപമ ചോപ്ര, ഷീ ദി പീപിള്‍ സ്ഥാപക ഷെല്ലി ചോപ്ര, ഗാവ് കണക്ഷന്റെ സ്ഥാപകന്‍ നിലേഷ് മിശ്ര, ഫാക്ടര്‍ ഡെയ്ലി സഹസ്ഥാപകന്‍ പങ്കജ് മിശ്ര എന്നിവര്‍ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

പൊതുജനങ്ങളുടെ ശബ്ദമാവാനും മാധ്യമ മേഖലയില്‍ കരിയര്‍ വളര്‍ച്ചയ്ക്കും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് #StoryForGlory സംഘടിപ്പിച്ചത്. ഡിജിറ്റല്‍ വാര്‍ത്തകളിലും മാധ്യമമേഖലയിലും കഥപറച്ചിലിന്റെ തരം അതിവേഗം ഉയര്‍ന്നുവരുകയാണെന്ന് ഡെയ്ലിഹണ്ട് സ്ഥാപകന്‍ വീരേന്ദ്ര ഗുപ്ത പറഞ്ഞു. #StoryForGlory-ലൂടെ, കഥാകൃത്തുക്കള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം നല്‍കിക്കൊണ്ട് ഇന്‍ഡ്യന്‍ മാധ്യമ ആവാസവ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതുകൂടാതെ, വളര്‍ന്നുവരുന്ന കഥാകൃത്തുക്കള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും അവരുടെ അഭിനിവേശം ലോകവുമായി പങ്കിടാനുമുള്ള അവസരവും ഞങ്ങള്‍ നല്‍കുന്നു', അദ്ദേഹം വ്യക്തമാക്കി.

'StoryforGlory-ലൂടെ, മികച്ച ഉള്ളടക്കം ലോകത്തിനും ഇന്‍ഡ്യയിലെ പ്രതിഭാധനരായ കഥാകൃത്തുക്കള്‍ക്കും എത്തിക്കാനുള്ള അവസരമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഡെയ്ലിഹണ്ടുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ടിലൂടെ രാജ്യത്തെ വരും തലമുറയ്ക്ക് ശരിയായ വേദി നല്‍കാനാണ് ഞങ്ങളുടെ ശ്രമം', എഎംജി മീഡിയ നെറ്റ്വര്‍ക് ലിമിറ്റഡിന്റെ സിഇഒയും എഡിറ്റര്‍-ഇന്‍-ചീഫുമായ സഞ്ജയ് പുഗ്ലിയ പറഞ്ഞു.

വീഡിയോ, ടെക്സ്റ്റ് ഫോര്‍മാറ്റുകളില്‍ സമകാലിക കാര്യങ്ങള്‍, വാര്‍ത്തകള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, കല, സംസ്‌കാരം എന്നിവയിലുടനീളം ഉള്ളടക്ക സ്രഷ്ടാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് #StoryForGlory സമാരംഭിച്ചത്. രാജ്യത്തെ ആദ്യത്തെ പ്രാദേശിക ഉള്ളടക്ക പ്ലാറ്റ്ഫോമാണ് ഡെയ്ലിഹണ്ട്, 15 ഭാഷകളിലായി പ്രതിദിനം ഒരു ദശലക്ഷത്തിലധികം ഉള്ളടക്കങ്ങള്‍ ഇതില്‍ ലഭ്യമാണ്. 

ഒരു ബില്യണ്‍ ഇന്‍ഡ്യക്കാരെ വാര്‍ത്തകള്‍ അറിയിക്കുന്നതിനും അവരുടെ അറിവ് വര്‍ധിപ്പിക്കുന്നതിനും വിനോദത്തിനും സഹായിക്കുന്ന ഒരു 'ഇന്‍ഡിക് പ്ലാറ്റ്ഫോം' ആണ് ഡെയ്ലിഹണ്ടിന്റെ ദൗത്യം. നേരത്തെ ന്യൂസ് ഹണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡെയ്‌ലിഹണ്ട് രാജ്യത്തെ ഏറ്റവും വലിയ വാർത്താ അഗ്രഗേറ്റർ പ്ലാറ്റ് ഫോം കൂടിയാണ്. പ്ലേസ്റ്റോറിൽ നിന്ന് മാത്രം 10 കോടിയിലധികം ഡൗൺലോഡുകൾ ഡെയ്‌ലിഹണ്ടിനുണ്ട്.

തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ലോജിസ്റ്റിക്സ്, ഷിപിംഗ്, റെയില്‍, വൈദ്യുതി ഉല്‍പ്പാദനം തുടങ്ങി ഇന്‍ഡ്യയിലെ വൈവിധ്യമാര്‍ന്ന ബിസിനസുകളുടെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സ്ഥാപനമാണ് അദാനി ഗ്രൂപ്.

Keywords: Latest-News, National, Top-Headlines, Dailyhunt, Social-Media, New Delhi, Programme, Application, Business, India, AMG Media Networks Limited, #StoryForGlory in a Grand Finale in Delhi, Dailyhunt and AMG Media Networks Limited Conclude #StoryForGlory in a Grand Finale in Delhi.

< !- START disable copy paste -->

Post a Comment