Join Whatsapp Group. Join now!
Aster MIMS 10/10/2023

Bharat Jodo Yatra | ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം പൂർത്തിയാക്കി; അവസാന ദിനത്തിൽ മലപ്പുറത്തേക്ക് കാസർകോട്ട് നിന്ന് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി

Congress' Bharat Jodo Yatra in Kerala ends#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kasargodvartha.com) രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിച്ചു. മലപ്പുറം വഴിക്കടവ് വഴി നാടുകാണി ചുരം കയറി രാഹുലും സംഘവും ഗൂഢല്ലൂരിലെത്തി. വ്യാഴാഴ്ച ഗൂഢല്ലൂരില്‍ പര്യടനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കും.
  
Malappuram, Kasaragod, Kerala, News, Top-Headlines, Congress, Political party, Politics, Rahul_Gandhi, Leader, Congress' Bharat Jodo Yatra in Kerala ends.

19 ദിവസത്തെ കേരളത്തിലെ പര്യടനം വൻ ജനസാന്നിധ്യം കൊണ്ട് വിജയമായതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. കാസർകോട് ജില്ലയിൽ നിന്ന് അനവധി കോൺഗ്രസ് പ്രവർത്തകരാണ് വിവിധ ബ്ലോക്, മണ്ഡലം കമിറ്റികളുടെ നേതൃത്വത്തിൽ മലപ്പുറത്തേക്ക് പുറപ്പെട്ടത്.
  
Malappuram, Kasaragod, Kerala, News, Top-Headlines, Congress, Political party, Politics, Rahul_Gandhi, Leader, Congress' Bharat Jodo Yatra in Kerala ends.

കുമ്പളയിൽ നിന്ന് ബ്ലോക് മണ്ഡലം കമിറ്റികളുടെ നേതൃത്വത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ ഭാരത് ജോഡോ പദയാത്രയിൽ പങ്കാളികളായി. ഡിസിസി സെക്രടറി സുന്ദര ആരിക്കാടി, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മലപ്പുറത്തെത്തിയത്. രാവിലെ ഏഴിന് മലപ്പുറം ചുങ്കത്തറ മാര്‍ത്തോമ കോളജ് ജൻഗ്ഷനില്‍ നിന്നാണ് വ്യാഴാഴ്ച പര്യടനം ആരംഭിച്ചത്. തുടർന്ന് വഴിക്കടവ് മണിമൂലി വഴി ഗൂഢല്ലൂരില്‍ പ്രവേശിക്കുകയായിരുന്നു.
 
Keywords: Malappuram, Kasaragod, Kerala, News, Top-Headlines, Congress, Political party, Politics, Rahul_Gandhi, Leader, Congress' Bharat Jodo Yatra in Kerala ends.
< !- START disable copy paste -->

Post a Comment