റാഗിംഗിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇവർ തന്നെ പുറത്തുവിടുകയായിരുന്നുവെന്നാണ് അറിയുന്നത്. സാങ്കൽപികമായി മോടോർ സൈകിൾ ഓടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. കുട്ടി വിസമ്മതിച്ചതോടെ കോളറിന് കുത്തി പിടിച്ച് മുഖത്തടിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
റാഗിംഗിനിരയായ വിദ്യാർഥിയെയും സീനിയർ വിദ്യാർഥികളെയും പൊലീസ് രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. സ്‌കൂളിന് പുറത്ത് വെച്ചാണ് സംഭവം നടന്നതെങ്കിലും വിദ്യാർഥികൾക്കെതിരെ സ്‌കൂൾ അധികൃതർ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഉപ്പളയിലെയും മഞ്ചേശ്വരത്തെയും സ്‌കൂളുകളിൽ നടന്ന റാഗിംഗും വിവാദമായിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Video, Social-Media, Student, Crime, Case, Investigation, School, Assault, Police, Manjeshwaram, Controversy, Complaint that senior students ragged plus one student.< !- START disable copy paste -->