Join Whatsapp Group. Join now!
Aster mims 04/11/2022

Gold lost | മാനേജരുടെ ഒത്താശയോടെ ഭര്‍ത്താവ് ഭാര്യയുടെ ബാങ്ക് ലോകറില്‍ നിന്നും 120 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയതായി പരാതി; കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി

Complaint that 120 sovereign gold taken from bank locker, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയഡുക്ക: (www.kasargodvartha.com) മാനജരുടെ ഒത്താശയോടെ ഭര്‍ത്താവ് ഭാര്യയുടെ ബാങ്ക് അകൗണ്ടില്‍ നിന്നും 120 പവന്‍ സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
              
Latest-News, Kerala, Badiyadukka, Crime, Complaint, Theft, Investigation, Jweller-Robbery, Complaint that 120 sovereign gold taken from bank locker.

ബദിയടുക്ക കുമ്പഡാജെയിലെ മുനിയൂരില്‍ റംസീന (37) യുടെ ബാങ്ക് ലോകറില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതെന്നാണ് പരാതി. സംഭവത്തില്‍ റംസീനയുടെ ഭര്‍ത്താവ് അബ്ദുല്‍ ലത്വീഫ്(49), നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് മാനജര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദേശ പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തത്.
   
Latest-News, Kerala, Badiyadukka, Crime, Complaint, Theft, Investigation, Jweller-Robbery, Complaint that 120 sovereign gold taken from bank locker.

വിദേശത്തായിരുന്ന റംസീന നാട്ടിലെത്തി ബാങ്ക് ലോകര്‍ പരിശോധിച്ചപ്പോഴാണ് ലോകറില്‍ സൂക്ഷിച്ച 120 പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ ബാങ്ക് രജിസ്റ്ററില്‍ കൃത്രിമം കാണിച്ച് ബാങ്ക് മാനജരുടെ ഒത്താശയോടെ ഭര്‍ത്താവ് തട്ടിയെടുത്തതായി മനസിലായതെന്ന് പരാതിയില്‍ പറയുന്നു. 2020 ഓഗസ്റ്റ് 31 നും 2022 സെപ്തംബര്‍ രണ്ടിനും ഇടയില്‍ റംസീന വിദേശത്തായിരുന്നപ്പോഴാണ് ആഭരണങ്ങള്‍ തട്ടിയെടുത്തതെന്നാണ് സംശയിക്കുന്നത്.

റംസീന കാസര്‍കോട് ജുഡീഷ്യല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തത്.

You Might Also Like:

Keywords: Latest-News, Kerala, Badiyadukka, Crime, Complaint, Theft, Investigation, Jweller-Robbery, Complaint that 120 sovereign gold taken from bank locker.
< !- START disable copy paste -->

Post a Comment