city-gold-ad-for-blogger

കയ്യൂരില്‍ റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത മണ്ണെടുപ്പെന്ന് പരാതി; ക്ഷേത്രത്തിന് ഭീഷണി; കലക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങി

ചെറുവത്തൂര്‍: (www.kasargodvartha.com) കയ്യൂരില്‍ റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത മണ്ണെടുപ്പെന്ന് പരാതി. മണ്ണെടുപ്പ് തൊട്ടടുത്ത ക്ഷേത്രത്തിന് ഭീഷണിയായി മാറിയതോടെ നാട്ടുകാര്‍ കലക്ടറെ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
  
കയ്യൂരില്‍ റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത മണ്ണെടുപ്പെന്ന് പരാതി; ക്ഷേത്രത്തിന് ഭീഷണി; കലക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങി

ക്ലായിക്കോട് രാമഞ്ചിറ തീരദേശ റോഡിന്റെ വികസനത്തിലാണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി പരാതി ഉയര്‍ന്നത്. റോഡ് നിര്‍മാണത്തിന് ആവശ്യമുള്ള മണ്ണെടുക്കാന്‍ അനുമതി ഉണ്ടെങ്കിലും ഇതിന്റെ മറവില്‍ 200 ലോഡിലധികം മണ്ണ് കടത്തിയതാണ് ആരോപണം. നിര്‍മാണം നടക്കുന്ന റോഡിനടുത്തുള്ള വള്ളിക്കുന്ന് ചാമുണ്ഡേശ്വരി ക്ഷേത്രം അപകടാവസ്ഥയിലാണെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.

കരിവള്ളൂര്‍ സ്വദേശിയാണ് ഒരു കിലോ മീറ്ററിലധികം വരുന്ന റോഡിന്റെ കരാറേറ്റെടുത്തിരിക്കുന്നത്. ബ്ലോക് പഞ്ചായതിന്റെ 20 ലക്ഷം രൂപയുടെ ഫന്‍ഡ് ഉപയോഗിച്ചാണ് റോഡ് വികസനം നടത്തുന്നത്. മണ്ണെടുപ്പിന് ചില രാഷ്ട്രീയ നേതാക്കളും മറ്റു പ്രമുഖരും ഒത്താശ ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്. സ്ഥലത്തെ സ്വകാര്യ വ്യക്തികളുടെ വസ്തു കയ്യേറി പത്തോളം തെങ്ങുകള്‍ പിഴുത് മാറ്റി റോഡിന്റെ അലൈന്‍മെന്റിലും മാറ്റം വരുത്തിയതായി ആക്ഷേപമുണ്ട്. ഒരു പ്രമുഖന്റെ വീട്ടിലേക്ക് പ്രത്യേകം റോഡ് നിര്‍മിച്ചു കൊടുത്തതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
  
കയ്യൂരില്‍ റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത മണ്ണെടുപ്പെന്ന് പരാതി; ക്ഷേത്രത്തിന് ഭീഷണി; കലക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങി

ആവശ്യത്തിലധികം മണ്ണെടുക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ക്ലായിക്കോട് വിലേജ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. റോഡ് വീതി കൂട്ടുന്നതിനായുള്ള മണ്ണ് നീക്കം ചെയ്യല്‍ മാത്രമാണ് നടത്തുന്നതെന്നും മണ്ണ് റോഡിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുന്നുണ്ടെന്നുമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും വിലേജ് ഓഫീസര്‍ പറഞ്ഞു. പുറത്തേക്ക് മണ്ണ് കടത്തുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും വിലേജ് ഓഫീസര്‍ സൂചിപ്പിച്ചു. അതേ സമയം നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍ദ്ദിഷ്ട രാമഞ്ചിറ പാലത്തിനെ ബന്ധിപ്പിക്കുനന്താണ് ഈ റോഡ്.

Keywords:  Kasaragod, Kerala, News, Top-Headlines, Latest-News, Kayyur, Road, Complaint, Temple, District Collector, Investigation, Revenue, Complaint of illegal soil excavation in Kayyur.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia