രണ്ട് നൂറ്റാണ്ട് കാലം ഭാരതത്തെ കോളനിയാക്കി ഭരിച്ച ബ്രിടനെ പോലും പിന്തള്ളി ഭാരതം കുതിക്കുകയാണ്. ഇത്രയധികം വൈവിധ്യമുള്ള ഒരു രാഷ്ട്രത്തില്‍ ആദിശങ്കരാചാര്യര്‍ക്ക് ശേഷം ദേശീയോദ്ഗ്രഥന സന്ദേശം പ്രചരിപ്പിച്ചത് ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘവുമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ തന്റെ പ്രവര്‍ത്തനം ആരംഭിച്ച നരേന്ദ്ര മോദി എളിയ ജീവിത സാഹചര്യത്തില്‍ നിന്നും ഉയര്‍ന്ന് വന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളും നയങ്ങളും സാധാരണക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. നരേന്ദ്ര നാഥ ദത്തയുടെ (സ്വാമി വിവേകാനന്ദന്‍) രാഷ്ട്രീയ പുനരവതാരമാണ് നരേന്ദ്ര മോദി എന്നും സികെ പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ വൈസ് രൂപവാണി ഭട്ട് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എം സഞ്ജീവ ഷെട്ടി, പ്രമീള സി നായിക്, ബിജെപി ഉത്തരമേഖല ജനറല്‍ സെക്രടറി പി സുരേഷ് കുമാര്‍ ഷെട്ടി, എ വേലായുധന്‍, വിജയ് കുമാര്‍ റൈ, സവിത ടീചര്‍, സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംബന്ധിച്ചു. അശ്വിനി എംഎല്‍ സ്വാഗതവും മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, BJP, Politics, Narendra-Modi, India, CK Padmanabhan, CK Padmanabhan says that Narendra Modi is leader who placed India at top of world.
< !- START disable copy paste -->