Join Whatsapp Group. Join now!
Aster mims 04/11/2022

Banned | പോപുലര്‍ ഫ്രണ്ടിന് ഇന്‍ഡ്യയില്‍ 5 വര്‍ഷത്തേക്ക് നിരോധനം; വിജ്ഞാപനം പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Central Government banned Popular Front in India for five years#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kasargodvartha.com) പോപുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും ഇന്‍ഡ്യയില്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടിയെന്നാണ് റിപോര്‍ട്. 

ചൊവ്വാഴ്ചയാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായത്. വ്യാപക പരിശോധനയ്ക്കും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് ഇപ്പോള്‍ നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപുലര്‍ ഫ്രണ്ട് മാറി. 

പോപുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്‍ഡ്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട്, എന്‍സിഎച്ആര്‍ഒ, നാഷനല്‍ വിമന്‍സ് ഫ്രണ്ട്, എംപവര്‍ ഇന്‍ഡ്യ ഫെഡറേഷന്‍ തുടങ്ങിയ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രാജ്യത്തെങ്ങുമുള്ള പോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നല്‍കിയ റിപോര്‍ട് പരിഗണിച്ചാണ് നടപടി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തുക സ്വരൂപിക്കല്‍, ആയുധ പരിശീലനമടക്കമുള്ള പരിപാടികള്‍ നടത്തുന്നു, തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട് ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ പോപുലര്‍ ഫ്രണ്ടിനെതിരെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് നിലവില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. 

news,National,India,New Delhi,ban,Popular front of india,Top-Headlines, Trending,Government, Central Government banned Popular Front in India for five years


ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോള്‍ ആദ്യം അഞ്ച് വര്‍ഷവും പിന്നീട് അത് ട്രിബ്യൂണലില്‍ പുന:പരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കാനാണ്. അല്‍ ഖെയ്ദ അടക്കമുള്ള സംഘടനകളില്‍ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്നും അധികൃതര്‍ ആരോപിക്കുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവര്‍ത്തനം, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടന പരിശീലനം നടത്താന്‍ ക്യാംപുകള്‍ നടത്തി, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു, സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു, ഇപ്പോള്‍ നിരോധിച്ചില്ലെങ്കില്‍ അത് ദേശീയോദ്ഗ്രഥനത്തിന് തടസമാവും എന്നും എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ റിപോര്‍ട് നല്‍കി.

Keywords: news,National,India,New Delhi,ban,Popular front of india,Top-Headlines, Trending,Government, Central Government banned Popular Front in India for five years

Post a Comment