General Hospital | രോഗികള്‍ക്ക് ആശ്വാസമായി കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ഡെന്റല്‍ എക്‌സ്‌റേയും സിസിടിവി നെറ്റ് വര്‍കും; ഉദ്ഘാടനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു
Sep 29, 2022, 14:38 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ പുതുതായി ഏര്‍പെടുത്തിയ ഡെന്റല്‍ എക്‌സ്‌റേയുടെ ഉദ്ഘാടനവും സിസിടിവി നെറ്റ് വര്‍കിന്റെ സ്വിച് ഓണ്‍ കര്‍മവും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ടന്റ് ഡോ. രാജ റാം, ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. ജമാല്‍ അഹ്മദ് എ, ഡോ. നാരായണ നായിക്, ഡോ. ജനാര്‍ധന നായിക്, ഡെന്റല്‍ സര്‍ജന്‍ ഡോ. വിനോദ് കുമാര്‍, നഴ്‌സിംഗ് സൂപ്രണ്ടന്റ് മേരി സംസാരിച്ചു.
ആശുപത്രി വികസന സമിതിയാണ് അഞ്ച് ലക്ഷം രൂപ ചിലവില്‍ സിസിടിവി ഏര്‍പെടുത്തിയത്. നാഷനല്‍ ഹെല്‍ത് മിഷന്‍ ആണ് 11 ലക്ഷം രൂപ ചിലവില്‍ ഡെന്റല്‍ എക്‌സ്‌റേ വാങ്ങി നല്‍കിയത്. ആശുപത്രിയില്‍ ഡെന്റല്‍ ഒപിയില്‍ വരുന്ന രോഗികള്‍ക്ക് ഈ സംവിധാനം കുടുതല്‍ ഉപകാരപ്രദമാകും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, General-Hospital, Hospital, Health, Treatment, N.A.Nellikunnu, Inauguration, CCTV network and dental x-ray inaugurated at General Hospital.
< !- START disable copy paste --> 