കാസർകോട്: (www.kasargodvartha.com) ഹർതാൽ ദിനത്തിൽ കാസർകോട് നഗരത്തിൽ പ്രകടനം നടത്തിയതിന് പോപുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും ഉൾപെടെ 60 ലധികം പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയിൽ പ്രകടനം നടത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തത്.
പോപുലർ ഫ്രണ്ട് നേതാക്കളായ മുഹമ്മദ് (40), മനാഫ് (35), പ്രവർത്തകരായ ലത്വീഫ് (35), അർശാദ് (35), സ്വാദിഖ് (40), ഹംസ (35) തുടങ്ങി കണ്ടാലറിയാവുന്ന 60 ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Police Booked | ഹർതാൽ ദിനത്തിൽ നഗരത്തിൽ പ്രകടനം: പോപുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും ഉൾപെടെ 60 ലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു
Case against PFI activists
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ