കാസർകോട്: (www.kasargodvartha.com 29.09.2022) കാസർകോട് സബ് ജയിലിൽ അധികൃതർ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. വിവിധ കേസുകളിൽ റിമാൻഡിൽ കഴിയുന്ന സുബൈർ (35), ശെയ്ഖ് അബ്ദുൽ ഹശാദ് (54), അജയകുമാർ (38) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
തടവുകാർ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച പുലർചെ ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മതിലിന്റെ പിറകെ വശത്ത് നിന്ന് എറിഞ്ഞുതന്നതാണെന്ന് ഇവർ പറയുന്നുണ്ടെങ്കിലും പൊലീസ് അത് മുഖവിലയ്‌ക്കെടുക്കുന്നില്ല. കർശന അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Kanjavu, Custody, Sub-jail, Drugs, Complaint, Cannabis seized from inmates in sub-jail.< !- START disable copy paste -->
Cannabis seized | സബ്‌ജയിലിലും മയക്കുമരുന്ന് വേട്ട; 3 തടവുകാരിൽ നിന്ന് കഞ്ചാവ് പിടികൂടി; ഉറവിടം തേടി പൊലീസ്
Cannabis seized from inmates in sub-jail#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ