റസാഖും കുടുംബവും ഞായറാഴ്ച വൈകീട്ട് വീട് പൂട്ടി മംഗ്ളൂറിലെ ആശുപത്രിയിൽ പോയിരുന്നു. രാത്രി പത്തര മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽ പെട്ടത്. വാതിലിൻ്റെ പൂട്ട് കമ്പിപ്പാര കൊണ്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് നിഗമനം. മോഷ്ടാക്കളുടേതെന്ന് കരുതുന്ന ടോർച് വീടിന് പിറകുവശത്ത് കൂട്ടിയിട്ട മണലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും പൊലീസ് നായയും പരിശോധന നടത്തി.
You might also like:
Keywords: Kerala,Manjeshwaram,Kasaragod,News,Theft,gold,Cash,House-robbery,Police Station,Investigation,Police, Burglary in locked house.