city-gold-ad-for-blogger
Aster MIMS 10/10/2023

Adv. K Srikanth | പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍താലിന് പിണറായി സര്‍കാരിന്റെ പിന്തുണ ലഭിച്ചെങ്കിലും ജനങ്ങള്‍ പരാജയപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com) പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍താലിന് പിണറായി സര്‍കാരിന്റെ പിന്തുണ ലഭിച്ചെങ്കിലും ജനങ്ങള്‍ പരാജയപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ഹൈകോടതിയുടെ നിര്‍ദേശം ലംഘിച്ച് ഹര്‍താല്‍ ആഹ്വാനം ചെയ്തപ്പോള്‍ അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട സംസ്ഥാന സര്‍കാരും പൊലീസും പക്ഷേ ഹര്‍താലിന് മൗനാനുവാദം നല്‍കി. നിയമവിരുദ്ധമായ ഹര്‍താല്‍ അനുകൂലികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം പലയിടത്തും അവര്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഇടതുസര്‍കാര്‍ ഒരുക്കി കൊടുത്തതായും അദ്ദേഹം ആരോപിച്ചു.
          
Adv. K Srikanth | പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍താലിന് പിണറായി സര്‍കാരിന്റെ പിന്തുണ ലഭിച്ചെങ്കിലും ജനങ്ങള്‍ പരാജയപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്

സാധാരണ നിലയില്‍ സംസ്ഥാനത്ത് ആര് ഹര്‍താല്‍ ആഹ്വാനം ചെയ്താലും വാഹനങ്ങള്‍ നിരത്തിറക്കാതെയും കട കമ്പോളങ്ങള്‍ അടച്ച് ഹര്‍താലിനെ സഹിച്ച് വീട്ടിലിരിക്കുന്ന ജനങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളിയെ സധൈര്യം നേരിട്ട് ഹര്‍താല്‍ പരാജയപ്പെടുത്തുകയാണ് ചെയ്തത്. ഹര്‍താലിനെതിരെ സംസാരിക്കുന്ന വ്യാപാരി വ്യവസായി സംഘടനയും സാംസ്‌കാരിക നേതാക്കന്മാരും പോപുലര്‍ ഫ്രണ്ടിനെ ഭയന്ന് മിണ്ടാതിരിക്കുകയാണ്.
       
Adv. K Srikanth | പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍താലിന് പിണറായി സര്‍കാരിന്റെ പിന്തുണ ലഭിച്ചെങ്കിലും ജനങ്ങള്‍ പരാജയപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്

ശബരിമല വിഷയത്തില്‍ ശബരിമല ഭക്തജനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍താലിനെതിരെ രംഗത്തുവന്ന യുഡിഎഫും എല്‍ഡിഎഫും പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍താലിനോട് സഹകരിച്ച് അവരുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കുകയാണ്. പോപുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ മാത്രം ഹര്‍താല്‍ നടത്തുന്നത് ഭീകരവാദികളുടെ പറുദീസയാണെന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, BJP, Political Party, Politics, Popular Front of India, SDPI, Adv.Srikanth, Government, BJP State Secretary Adv. K Srikanth, PFI Hartal in Kerala, BJP State Secretary Adv. K Srikanth against PFI hartal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL