കാഞ്ഞങ്ങാട്: (www.kasargodvartha.com) യുവാവിനെ തന്ത്രത്തില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയും ബന്ധുക്കളും മര്‍ദിച്ചതായി പരാതി. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 36കാരനായ യുവാവിനെയാണ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്.
യുവാവും യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നതായി പറയുന്നു. എന്നാല്‍ അടുത്തിടെ യുവതിക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതോടെ യുവാവ് ഇത് ചോദ്യം ചെയ്യുകയും ഇതിന്റെ പേരില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ യുവാവുമായി യുവതി വീണ്ടും സൗഹൃദം നടിച്ച് അടുപ്പത്തിലാവുകയായിരുന്നുവെന്നുമാണ് വിവരം.
ഇതിന്റെ പിന്നാലെ ബുധനാഴ്ച രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും യുവതിയുടെ ചതി അറിയാതെ യുവാവ് വീട്ടിലെത്തിയതോടെയാണ് യുവതിയും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതെന്നുമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് വെളിപ്പെടുത്തുന്നത്.
Keywords: Kanhangad, Kasaragod, Kerala, Assault, Youth, Complaint, Hospital, Bekal, Top-Headlines, Crime, Assault complaint; young man injured.< !- START disable copy paste -->
Assault complaint | പ്രവാസിയായ യുവാവിനെ തന്ത്രത്തില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയും ബന്ധുക്കളും മര്‍ദിച്ചതായി പരാതി; 36കാരന്‍ പരിക്കുകളോടെ ആശുപത്രിയില്‍
Assault complaint; young man injured#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ