Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; ഒളിവില്‍ പോയ സിപിഎം ബ്രാഞ്ച് സെക്രടറിയായിരുന്ന പിടിഎ പ്രസിഡന്റ് അറസ്റ്റില്‍

Assault complaint; School PTA president Arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പിലിക്കോട്: (www.kasargodvartha.com) സ്‌കൂളില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായി ഒളിവില്‍ പോയ സിപിഎം ബ്രാഞ്ച് സെക്രടറിയായിരുന്ന പിടിഎ പ്രസിഡന്റ് അറസ്റ്റിലായി. പിടിഎ പ്രസിഡന്റും സിപിഎം ഏച്ചികൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രടറിയുമായി ടി ടി ബാലചന്ദ്രന്‍ (50) ആണ് അറസ്റ്റിലായത്.
   
Kasaragod, Kerala, News, Top-Headlines, CPM, School, Molestation, Arrest, Molestation-attempt, Complaint, Case, Crime, Police, Bail, Assault complaint; School PTA president Arrested.

സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയില്‍ നൃത്ത പരിശീലനത്തിനിടെ കൈയില്‍ കടന്നുപിടിക്കുകയും  ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ബാലചന്ദ്രനെതിരെ ചന്തേര പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ആണുരില്‍ വച്ചാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
  
Kasaragod, Kerala, News, Top-Headlines, CPM, School, Molestation, Arrest, Molestation-attempt, Complaint, Case, Crime, Police, Bail, Assault complaint; School PTA president Arrested.

എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പ്രതി നാട്ടില്‍ എത്തിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും ചന്തേര എസ്ഐ ശ്രീദാസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസ് സംഘത്തില്‍ ചന്തേര സ്റ്റേഷനിലെ എഎസ്ഐ മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, സുരേശന്‍ എന്‍ എം, സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.

പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കേസില്‍ പ്രതിയായ ബാലചന്ദ്രനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പോഷക സംഘടനാ സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തിരുന്നു.

സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എംഎസ്എഫ്, യൂത് കോണ്‍ഗ്രസ് സംഘടനകള്‍ ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തുകയും ചെയ്തിരുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, CPM, School, Molestation, Arrest, Molestation-attempt, Complaint, Case, Crime, Police, Bail, Assault complaint; School PTA president Arrested.
< !- START disable copy paste -->

Post a Comment