Youths arrested | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ 4 പേർ കൂടി അറസ്റ്റിൽ
Sep 11, 2022, 16:00 IST
കാസര്‍കോട്: (www.kasargodvartha.com) കാപ കേസില്‍ പ്രതിയായ യുവാവിനെ ബന്ധുവീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ അജയ് കുമാർ എന്ന തേജസ്, ലോകേഷ്, സന്ദീപ് എന്ന ചന്തു, ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ നേരത്തെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ പുഷ്പരാജിനെ (39) അറസ്റ്റ് ചെയ്തിരുന്നു. ഏഴംഘ സംഘമാണ് അക്രമിച്ചതെന്നാണ് പരാതി. ഇനി രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്.
നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയും കാപ കേസിൽ നേരത്തേ അറസ്റ്റിലായി ജയിലിലുമായിരുന്ന മീപ്പുഗിരിയിലെ ദീപകിനെ വെള്ളിയാഴ്ച പുലര്‍ചെ 12.30 ഓടെ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
മന്നിപ്പാടിയിലെ ബന്ധുവായ കെ കന്യയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്ന സംഘം ദീപകിനെയും തടയാൻ ചെന്ന ബന്ധുവായ കന്യയെയും അക്രമിച്ചെന്നാണ് കേസ്. കാപ ചുമത്തി നാടുകടത്തിയ നിര്‍ദേശം ലംഘിച്ച് നാട്ടിലെത്തിയതിന് വെട്ടേറ്റ യുവാവിനെതിരെയും കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Assault complaint; 4 more arrested, Kasaragod, Kerala, Top-Headlines, Arrested, Assault, Complaint, Police, Investigation.
< !- START disable copy paste --> 