എയര്‍ ഇന്‍ഡ്യയില്‍ നിന്ന് കൃത്യമായി വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് മറുപടി കിട്ടാത്തതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. ജോലിക്ക് പോകേണ്ടവരും പരീക്ഷയെഴുതേണ്ടവരുമൊക്കെയാണ് വിമാനം കാത്തുകൊണ്ടു നില്‍ക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പുറപ്പെടുമെന്നാണ് എയര്‍ ഇന്‍ഡ്യ അറിയിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട് നിന്ന് എത്തിയ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്ത ശേഷം പറന്നുയര്‍ന്നെങ്കിലും 10 മിനിറ്റിനുളളില്‍ തിരിച്ചിറക്കുകയുമായിരുന്നു. സാങ്കേതിക തകരാറെന്ന് വിശദീകരിച്ച എയര്‍ ഇന്‍ഡ്യ വിമാനം തിങ്കളാഴ്ച പുറപ്പെടില്ലെന്ന് അറിയിക്കുകയായിരുന്നു. പകരം വിമാനം ഏര്‍പെടുത്താനും അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോടെലിലേക്ക് മാറ്റപ്പെട്ട യാത്രക്കാരാണ് കുടുങ്ങി കിടന്നത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Airport, Air-India, Air-India-Express, Flight, Passenger, Travel, Air India flight delayed again.
< !- START disable copy paste -->