പിപിഎഫ് നിക്ഷേപം
നിങ്ങൾക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പിപിഎഫിൽ നിക്ഷേപിക്കാം. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ആദായ നികുതി ഇളവും ലഭിക്കും. നിലവിൽ പിപിഎഫിൽ നിക്ഷേപിക്കുന്ന പണത്തിന് 7.1 ശതമാനം പലിശയാണ് ലഭിക്കുന്നത്.
25 വയസിൽ നിങ്ങളുടെ പിപിഎഫ് അകൗണ്ട് തുറക്കുകയാണെങ്കിൽ. ഇതിനുശേഷം, എല്ലാ വർഷവും ഏപ്രിൽ ഒന്നിന് നിങ്ങൾ പിപിഎഫ് അകൗണ്ടിൽ ഒന്നര ലക്ഷം രൂപ നിക്ഷേപിക്കുക. അത്തരമൊരു സാഹചര്യത്തിൽ, നിലവിലെ പലിശ നിരക്കിൽ മാർച് 31 വരെ 10,650 രൂപ ലഭിക്കും.
അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിവസം നിങ്ങളുടെ അകൗണ്ടിലെ ബാലൻസ് 1,60,650 രൂപയായിരിക്കും. ഇതിനുശേഷം, ഈ അടുത്ത വർഷം വീണ്ടും ഒന്നര ലക്ഷം രൂപ നിക്ഷേപിക്കണം. അപ്പോൾ ബാലൻസ് 3,10,650 രൂപയായിരിക്കും. ഈ തുകയ്ക്ക് നിങ്ങൾക്ക് ലഭിക്കുന്ന പലിശ 22,056 രൂപ ആയിരിക്കും.
നിങ്ങൾ 15 വർഷത്തേക്ക് ഒരേ തുക നിക്ഷേപിക്കുന്നത് തുടരുകയാണെങ്കിൽ. നിങ്ങളുടെ അകൗണ്ടിൽ ആകെ 40,68,209 രൂപയുണ്ടാകും. ഇതിലെ നിങ്ങളുടെ മൊത്തം നിക്ഷേപം 22,50,000 രൂപയായിരിക്കും. അതേ സമയം, നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ തുക 18,18,209 രൂപയായിരിക്കും.
കോടികൾ നേടാം
പിപിഎഫ് അകൗണ്ട് 15 വർഷത്തേക്ക് പ്രവർത്തിപ്പിക്കാം. അതേ സമയം, നിങ്ങൾക്ക് ഇത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാം. നീട്ടിയതിന് ശേഷം, നിങ്ങൾ അതേ രീതിയിൽ നിക്ഷേപം തുടരണം. ഈ സാഹചര്യത്തിൽ, 20 വർഷത്തിന് ശേഷം നിങ്ങൾക്ക് 66,58,288 രൂപ ലഭിക്കും. ഇതിനുശേഷം നിങ്ങളുടെ പിപിഎഫ് അകൗണ്ട് വീണ്ടും നീട്ടണം. 25 വർഷത്തിനുശേഷം, നിങ്ങൾക്ക് ആകെ 1,03,08,014 രൂപ ലഭിക്കും.
അതുപോലെ, നിങ്ങൾ പിപിഎഫ് അകൗണ്ട് വീണ്ടും അഞ്ച് വർഷത്തേക്ക് നീട്ടാം. ആ സമയത്ത് നിങ്ങളുടെ പ്രായം 60 വയസ്സായിരിക്കും. അന്നേരം നിങ്ങളുടെ പിപിഎഫ് അകൗണ്ടിൽ ആകെ 2,26,97,857 രൂപയുണ്ടാകും. ഈ പണത്തിന് നിങ്ങൾ ഒരു നികുതിയും നൽകേണ്ടതില്ല.
Keywords: About PPF account, National,Newdelhi,News,Bank,Cash, PPF account.