Join Whatsapp Group. Join now!
Aster MIMS 10/10/2023

Abdul Kareem Kakkad | സിറാജ് മുൻ ജെനറൽ മാനജർ അബ്ദുൽ കരീം കക്കാട് അന്തരിച്ചു; വിടവാങ്ങിയത് മാധ്യമ മേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വം

Abdul Kareem Kakkad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kasargodvartha.com) സിറാജ് മുൻ ജെനറൽ മാനജറും എസ് എസ് എഫ് മുൻ സംസ്ഥാന സെക്രടറിയുമായ കോഴിക്കോട് മുക്കം കുയ്യിലിലെ അബ്ദുൽ കരീം കക്കാട് (48) അന്തരിച്ചു. രിസാല വാരിക, സഹായി വാദിസ്സലാം എന്നിവയുടെ ജെനറൽ മാനജറായും പ്രവർത്തിച്ചിട്ടുണ്ട്.
  
Kozhikode, Kerala, News, Top-Headlines, Death, Obituary, Media worker, Masjid, Abdul Kareem Kakkad passed away.

സിറാജ് പത്രത്തിലും രിസാല വാരികയിലുമടക്കം നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയായിരുന്നു അബ്ദുൽ കരീം കക്കാട്. സാങ്കേതിക വിദ്യകൾ മനസിലാക്കി അതിൽ വൈദഗ്ധ്യം നേടിയവരുടെ സഹായത്താൽ മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ അദ്ദേഹം മുൻകയ്യെടുത്തിരുന്നു. രിസാല ഡിടിപിയിൽ തുടങ്ങി എസ് എസ് എഫ് സാഹിത്യോത്സവിലെ ഡിജിറ്റൽ സ്കോർ പ്രദർശനം, ഡോട്മെട്രിക്സ് പ്രിന്ററിൽ പേര് പ്രിന്റ് ചെയ്തുവരുന്ന മെംബർഷിപ് തുടങ്ങിയ നവീകരണങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
  
Kozhikode, Kerala, News, Top-Headlines, Death, Obituary, Media worker, Masjid, Abdul Kareem Kakkad passed away.

സിറാജിൽ ബാങ്കുവഴി ശമ്പളം, റിപോർടർമാർക്ക് പരസ്പരം സൗജന്യമായി വിളിക്കാൻ സാധിക്കുന്ന റിലയൻസ് മൊബൈൽ കണക്ടിവിറ്റി, പെൻ രഹിത വാർത്തയെഴുത്ത്, ബ്യൂറോ കംപ്യൂടർവത്കരണം, സ്വന്തമായി ഫോണ്ട് തുടങ്ങിയ മാറ്റങ്ങളും അദ്ദേഹത്തിന്റെ കാലത്തുണ്ടായി. ജീവനക്കാരോടും വലിയ അടുപ്പം കാണിച്ചിരുന്നു. സിറാജ് വിട്ടതിന് ശേഷം വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

ഭാര്യ: സുബൈദ. മക്കൾ: ലദീദ പർവീൺ, ലുബൈബ്, ലിയ ഫാത്വിമ.

ഖബറടക്കം ഞായറാഴ്ച വെെകീട്ട് നാല് മണിയോടെ കക്കാട് കുന്നത്ത് പറമ്പ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.


You might also like:

Post a Comment