Join Whatsapp Group. Join now!
Aster mims 04/11/2022

Road Maintenance | കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ദുരിതങ്ങൾക്ക് പരിഹാരമാവുന്നു; 20.27 കോടി രൂപ അനുവദിച്ചതായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ; പദ്ധതി പ്രകാരം 7 വര്‍ഷത്തേക്ക് യാതൊരു കുഴികളുമില്ലാതെ കരാറുകാരന്‍ റോഡ് പരിപാലിക്കണം

20.27 crore Rupees sanctioned for Kasaragod-Kanhangad State Highway #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കാസർകോട് - കാഞ്ഞങ്ങാട് തീരദേശ പാതയ്ക്ക് 20.27 കോടി രൂപ അനുവദിച്ചതായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. കെഎസ്ടിപിയുടെ രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പെടുത്തി ലോകബാങ്ക് സഹായത്തോടെ 2018ലാണ് കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ പ്രവൃത്തി പൂർത്തിയാക്കിയത്. കാസർകോട് പ്രസ്‌ ക്ലബ് ജൻക്ഷനില്‍ നിന്നും ആരംഭിച്ച് കാഞ്ഞങ്ങാട് സൗത് എന്‍എച് ജൻക്ഷന്‍ വരെ 27 കി.മീ നീളത്തില്‍ പുതുതായി മെകാഡം റോഡിന്റെ നിര്‍മാണവും അനുബന്ധ നിര്‍മിതികളുമാണ് 132 കോടി രൂപ ചിലവില്‍ കെഎസ്ടിപി പൂര്‍ത്തീകരിച്ചത്.
                          
20.27 crore Rupees sanctioned for Kasaragod-Kanhangad State Highway, Kerala,kasaragod,Kanhangad,MLA,news,Top-Headlines,Road,UDF,Government, Kannur, Tourist

കാഞ്ഞങ്ങാട് ടൗണിലും ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലിലും സെന്‍ട്രല്‍ മീഡയനോടു കൂടിയ നാലുവരി പാതയായും മറ്റ് സ്ഥലങ്ങളില്‍ രണ്ട് പാതയുമാണ് നിര്‍മിച്ചത്. ചളിയംകോട് വയഡക്ട്, ചിത്താരി പുഴക്ക് കുറുകെ പുതിയ പാലം എന്നിവയും ചന്ദ്രഗിരി ബേക്കല്‍ പാലങ്ങളുടെ ബലപ്പെടുത്തുന്ന ജോലികളും ഇതിന്റെ ഭാഗമായി ചെയ്തിരുന്നു.

യുഡിഎഫ് സര്‍കാരിന്റെ കാലത്ത് അഗ്രീമെൻറ് വെച്ച ഈ പ്രവൃത്തിക്ക് ഒരു കൊല്ലം മാത്രമാണ് ഡിഎൽപി പിരീഡ് നിജപ്പെടുത്തിയത്. പ്രവൃത്തി ഏറ്റെടുത്ത നിർമാണ കംപനി പ്രവൃത്തി പൂർത്തീകരിച്ച് ഒരുകൊല്ലത്തിന് ശേഷം യാതൊരു തുടർ പ്രവൃത്തിയും ചെയ്യാത്തത് മൂലം ഒരു വർഷത്തിനുള്ളിൽ തന്നെ റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. കാസർകോട് - കാഞ്ഞങ്ങാട് യാത്ര 10 കി. മീറ്ററോളം കുറവും തീരദേശ മേഖലയിലെ ജനസാന്ദ്രതയും ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സാന്നിധ്യവും മൂലം ഈ റോഡില്‍ മറ്റ് പ്രധാന റോഡുകളെ അപേക്ഷിച്ച് ഗതാഗതം കൂടുതലാണ്.
                 
20.27 crore Rupees sanctioned for Kasaragod-Kanhangad State Highway, Kerala,kasaragod,Kanhangad,MLA,news,Top-Headlines,Road,UDF,Government, Kannur, Tourist.

പൊതുമരാമത്ത് വകുപ്പ് പ്രധാന പിഡബ്ല്യുഡി റോഡുകള്‍ അറ്റകുറ്റ പണികള്‍ ചെയ്യാനായി കൊണ്ടുവന്ന OPBRC (Output and Performance based Road Contract) പദ്ധതി പ്രകാരം കെഎസ്ടിപിയുടെ കോര്‍ റോഡ് നെറ്റ് വര്‍ക് (CRN) അഞ്ചാം പാകേജില്‍ കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയും ഉള്‍പെടുത്തണമെന്ന് സിഎച് കുഞ്ഞമ്പു എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ടിപിയുടെ അഞ്ചാം പാകേജില്‍ ഉള്‍പെടുത്തിയാണ് 20.27 രൂപ അനുവദിച്ചിട്ടുള്ളത്. ഈ പാകേജില്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറ-പാപ്പിനശ്ശേരി, കളറോഡ്- വളവുപാറ എന്നീ രണ്ട് റോഡുകളും ഉള്‍പെടുത്തിയിട്ടുണ്ട്. മൊത്തം 52.89 കോടി രൂപയുടെ ഈ പ്രൊജക്ട് ഒറ്റ പദ്ധതിയായാണ് ടെൻഡര്‍ ചെയ്യുന്നത്.

OPBRC പദ്ധതി പ്രകാരം ഈ റോഡ് ഏഴ് വര്‍ഷത്തേക്ക് യാതൊരു കുഴികളുമില്ലാതെ കരാറുകാരന്‍ പരിപാലിക്കണം. ഇത് കൂടാതെ അത്യാവശ്യമുള്ള സ്ഥലത്ത് ഉപരിതലം പുതുക്കല്‍ തുടങ്ങി റോഡിന് ആവശ്യമുള്ള എല്ലാ പ്രവൃത്തികളും കരാറുകാരന്‍ ചെയ്യണം. സെപ്റ്റംബർ 17ന് ഭരണാനുമതി നല്‍കിയ ഈ പ്രവൃത്തി സാങ്കേതീകാനുമതി നല്‍കി കെഎസ്ടിപിയാണ് ടെൻഡര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

Keywords: 20.27 crore Rupees sanctioned for Kasaragod-Kanhangad State Highway, Kerala,kasaragod,Kanhangad,MLA,news,Top-Headlines,Road,UDF,Government, Kannur, Tourist.

Post a Comment