കാസര്‍കോട്: (www.kasargodvartha.com) പ്രവാചക ജന്മത്തിന്റെ സ്മരണ പുതുക്കി റബീഉല്‍ അവ്വലിനെ വരവേറ്റ് വിശ്വാസികള്‍. തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് ബുധനാഴ്ചയും അതനുസരിച്ച് നബിദിനം (റബീഉല്‍ അവ്വല്‍ 12) ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ചയും ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാര്‍ അറിയിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ ആഘോഷപൂര്‍വമായിരിക്കും കൊണ്ടാടുക. റബീഉല്‍ അവ്വലില്‍ പള്ളികളിലും മറ്റും കൂടുതല്‍ പ്രവാചക പ്രകീര്‍ത്തന സദസുകള്‍ അരങ്ങേറും. മഹല്ലുകമിറ്റികളുടെയും മദ്റസകളുടെയും നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും ഘോഷയാത്രയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും. മസ്ജിദുകളിലും വീടുകളിലും മൗലീദ് പാരായണങ്ങളുമുണ്ടാവും.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Religion, Islam, Muslim, Celebration, Festival, 1st Rabi-ul-Awwal on 28th.< !- START disable copy paste -->
Rabi-ul-Awwal | റബീഉല്‍ അവ്വല്‍ സമാഗതമായി; വരവേറ്റ് വിശ്വാസികള്‍; നാടാകെ പ്രവാചകാനുരാഗത്തില്‍; നബിദിനം ഒക്ടോബര്‍ 9ന്
1st Rabi-ul-Awwal on 28th,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ