Join Whatsapp Group. Join now!
Aster mims 04/11/2022

Annual Meeting | ഓർമതൻ തീരത്ത് - 2022; കേരള പൊലീസ് അകാഡമിയിലെ 2004 ബാച് പൊലീസ് ഓഫീസർമാരുടെ 18-ാം വാർഷികസംഗമം നവ്യാനുഭവമായി

18th Annual Meeting of Police Officers held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kasargodvartha.com) കേരള പൊലീസ് അകാഡമിയിലെ 2004 ബാചിൽ എസ്ഐയായി പരിശീലനം നേടിയ കണ്ണൂർ റേൻജിലുള്ള പൊലീസ് ഇൻസ്പെക്ടർമാരുടെ പതിനെട്ടാം വാർഷിക സംഗമം 'ഓർമതൻ തീരത്ത് -2022' എന്ന പേരിൽ തലശേരി ധർമടം ബീച് റിസോർടിൽ നടന്നു.
  
Kannur, Kerala, News, Inauguration, Police, Vigilance, Vigilance-raid, Police, Celebration, 18th Annual Meeting of Police Officers held.

കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായവരെ അനുമോദിച്ചു. മേൽപറമ്പ് സിഐ ടി ഉത്തംദാസ് സ്വാഗതം പറഞ്ഞു. കണ്ണൂർ മയ്യിൽ സിഐ ടിപി സുമേഷ് അധ്യക്ഷനായി.
  
Kannur, Kerala, News, Inauguration, Police, Vigilance, Vigilance-raid, Police, Celebration, 18th Annual Meeting of Police Officers held.

വിശിഷ്ടാതിഥിക്ക് സുരേഷ് കുമാർ, സതീശൻ പി ആർ, അനിൽകുമാർ കെ, എന്നിവർ ചേർന്ന് ബാചിന്റെ പേരിൽ സ്നേഹോപഹാരം നൽകി. അകാലത്തിൽ മരണപ്പെട്ട സഹപ്രവർത്തകനായ സിഐ രാജേഷ് മേനോന് കൂട്ടായ്മ ആദരാഞ്ജലികൾ അർപിച്ചു. ചടങ്ങിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുമുള്ള പൊലീസ് ഓഫീസർമാർ അനുഭവങ്ങൾ പങ്കുവെച്ചും പരിശീലന കാലത്തെ ഓർമകൾ അയവിറക്കിയും കലാപരിപാടികൾ അവതരിപ്പിച്ചും ചടങ്ങിനെ ആസ്വാദ്യകരമാക്കി. കണ്ണൂർ വിജിലൻസ് സിഐ പ്രമോദൻ കെവി നന്ദി പറഞ്ഞു.

Keywords: Kannur, Kerala, News, Inauguration, Police, Vigilance, Vigilance-raid, Police, Celebration, 18th Annual Meeting of Police Officers held.

Post a Comment