മഞ്ചേശ്വരം: (www.kasargodvartha.com) മഞ്ചേശ്വരത്ത് പ്രതികള്‍ കൂട്ടത്തോടെ അറസ്റ്റിലായി. മൂന്നു പേരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്. ഒരാളെ വീട്ടില്‍ നിന്നും വാളുമായാണ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ മുഹമ്മദ് ഫാറൂഖിനെയാണ് (35) മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടില്‍ റെയിഡ് നടത്തിയാണ് വടിവാള്‍ പിടികൂടിയത്. ആയുധ നിരേധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
അതിനിടെ 2021 ഓഗസ്റ്റ് 26ന് മഞ്ചേശ്വരം പൊലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ ഉപ്പള റയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ച് കെഎല്‍ 60 എച് 543 നമ്പര്‍ കാര്‍ സംശയാസ്പദമായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനമോടിച്ചിരുന്ന കാംബ്ലി ശമീര്‍ കാറില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നതായും കാര്‍ പരിശോധിച്ചപ്പോള്‍ 11 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നതായി അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അന്ന് ഒളിവില്‍ പോയ ശമീറിനെ കാറില്‍ പോകുന്ന വിവരമറിഞ്ഞ് കൈകാണിച്ചും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് കാര്‍ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഓടിച്ചിട്ട് പിടികൂടിയതായി പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ പൊലീസിനെ അക്രമിച്ചെന്ന കേസില്‍ പ്രതിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇര്‍ശാദിനെ (32) യും അറസ്റ്റ് ചെയ്തു.
Keywords: Manjeshwaram, Kasaragod, Kerala, News, Top-Headlines, Case, Arrest, Weapon, Police, Vehicles, Suspects arrested in Manjeswaram.
Suspects arrested | മഞ്ചേശ്വരത്ത് വിവിധ കേസുകളിലെ പ്രതികള്‍ കൂട്ടത്തോടെ അറസ്റ്റില്‍; ഒരാൾ പിടിയിലായത് വാളുമായി
Suspects arrested in Manjeswaram#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ