'നാടമുറിക്കാന്‍ മാത്രമല്ല പ്രകൃതി ദുരിതാശ്വാസ ക്യാംപ് കൂടി മന്ത്രി സന്ദര്‍ശിക്കണം. വെസ്റ്റ് എളേരി പഞ്ചായതിന്റെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ബളാല്‍ പഞ്ചായതിലെ ചുള്ളി ഗവ. എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപോ പ്രകൃതി ദുരിതം നേരിട്ട പ്രാദേശങ്ങളോ സന്ദര്‍ശിക്കാതെ മടങ്ങിയ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു', ജില്ലാ പഞ്ചായത് അംഗം ജോമോന്‍ ജോസ് പറഞ്ഞു.
ശോച്യാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് സന്ദര്‍ശിക്കാനാണ് വ്യാഴാഴ്ച കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ് വെസ്റ്റ് എളേരിയില്‍ എത്തിയത്. തൊഴിലുറപ്പ് ജോലി സ്ഥലങ്ങളും അവര്‍ സന്ദര്‍ശിച്ചിരുന്നു.
ചുള്ളി സിവി കോളനിയിലെ 18 കുടുംബങ്ങളിലെ 50 ഓളം പേരാണ് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്. ഇവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരും..
പരിമിതമായ സൗകര്യങ്ങളില്‍ നിന്നും കൈകുഞ്ഞു മുതല്‍ വൃദ്ധ മാതാപിതാക്കള്‍ വരെയുള്ളവര്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുമ്പോഴാണ് അവരെ ഒന്ന് ആശ്വസിപ്പിക്കാനോ അവരുടെ പരാതികള്‍ കേള്‍ക്കാനോ വെസ്റ്റ് എളേരിയില്‍ എത്തിയ ജില്ലാ കലക്ടര്‍ക്ക് സമയം ലഭിക്കാതെ വന്നതെന്ന് പ്രദേശവാസികള്‍ വിമര്‍ശിച്ചു. കലക്ടര്‍ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കാത്തത് തികച്ചും അപലപനീയമാണെന്ന് ബളാല്‍ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. ശക്തമായ മഴ ഇപ്പോഴും തുടരുമ്പോഴും ദുരന്ത നിവാരണ സംഘമുള്‍പെടെ ഉള്ളവര്‍ ചുള്ളിയില്‍ മഴയില്‍ ഒലിച്ചിറങ്ങിയ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്ത് വരികയാണ്.
Reported by - Sudheesh Pungamchal
Keywords: News, Kerala, Kasaragod, Top-Headlines, Vellarikundu, District Collector, Rain, Collapse, Minister, Camp, Panchayath, Relief Camp, Rain: Minister in-charge of the district did not reach relief camp in Chulli.
< !- START disable copy paste -->