Join Whatsapp Group. Join now!
Aster MIMS 22/05/2023

Building collapsed | മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; അളപായമില്ല

Old building collapsed; no casualties, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വോര്‍ക്കാടി: (www.kasargodvartha.com) വര്‍ഷങ്ങള്‍ പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. വോര്‍ക്കാടി സുങ്കതകട്ടയിലാണ് സംഭവം. അളപായമില്ല. വോര്‍ക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇതിന് താഴെയുള്ള പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്.
               
News, Kerala, Kasaragod, Top-Headlines, Collapse, Video, Building, Rain, Weather, Old Building Collapsed, Old building collapsed; no casualties.

വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കെട്ടിടത്തിലെ കടകളും, ഓഫീസുകളും ഒഴിപ്പിച്ചിരുന്നു. തയ്യല്‍ കട, ഫര്‍ണിചര്‍ കട, ബിജെപി ഓഫീസ് തുടങ്ങിയവ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു. അപകടസമയത്ത് സമീപത്ത് ആരും ഉണ്ടാവാത്തതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.


Keywords: News, Kerala, Kasaragod, Top-Headlines, Collapse, Video, Building, Rain, Weather, Old Building Collapsed, Old building collapsed; no casualties.
< !- START disable copy paste -->

Post a Comment